scorecardresearch
Latest News

അഞ്ച് പ്രധാനമന്ത്രിമാർ ചൈനയുടെ നിരീക്ഷണ വലയത്തിൽ

യുണൈറ്റഡ് സ്റ്റേറ്റ്സ്, യുണൈറ്റഡ് കിംഗ്ഡം, ജപ്പാൻ, ഓസ്‌ട്രേലിയ, കാനഡ, ജർമ്മനി, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവിടങ്ങളിൽ നിന്നുള്ള എൻ‌ട്രികൾ ഇതിലുണ്ട്

അഞ്ച് പ്രധാനമന്ത്രിമാർ ചൈനയുടെ നിരീക്ഷണ വലയത്തിൽ

ന്യൂഡൽഹി: ചൈനീസ് സര്‍ക്കാരുമായും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായും ബന്ധമുള്ള ഷെന്‍ഹായി ഡാറ്റ ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ നിരീക്ഷണ വലയത്തിൽ അഞ്ച് രാജ്യങ്ങളിലെ പ്രധാനമന്ത്രിമാർ. ഇന്ത്യൻ എക്‌സ്‌പ്രസിന്റെ അന്വേഷണത്തിന്റെ ഭാഗമായാണ് പുതിയ കണ്ടെത്തൽ. ഷെന്‍ഹായി ഡാറ്റ ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി ലിമിറ്റഡ് എന്ന സ്ഥാപനമാണ് ഇന്ത്യയിലെ പ്രമുഖരെ നിരീക്ഷിക്കുന്നത്‌.

യുണൈറ്റഡ് സ്റ്റേറ്റ്സ്, യുണൈറ്റഡ് കിംഗ്ഡം, ജപ്പാൻ, ഓസ്‌ട്രേലിയ, കാനഡ, ജർമ്മനി, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവിടങ്ങളിൽ നിന്നുള്ള എൻ‌ട്രികൾ ഇതിലുണ്ട്, കൂടാതെ കമ്പനിയുമായി ബന്ധിപ്പിച്ച ഒരു സ്രോതസ്സിൽ നിന്നുള്ള ഗവേഷകരുടെ ഒരു ശൃംഖലയിലൂടെയാണ് ഇത് ലഭിച്ചത്.

Read More: Express Exclusive: രാഷ്ട്രപതി, പ്രധാനമന്ത്രി, പ്രതിപക്ഷനേതാക്കള്‍ തുടങ്ങി മുഖ്യമന്ത്രിമാരും, ചീഫ് ജസ്റ്റിസുമാരും വരെ ചൈനയുടെ നിരീക്ഷണത്തില്‍

മന്ത്രിമാർ മുതൽ മേയർമാർ, സർപഞ്ചുകൾ, നിയമസഭാംഗങ്ങൾ മുതൽ പാർലമെന്റ് അംഗങ്ങൾ വരെ പാർട്ടികളിലുടനീളം കുറഞ്ഞത് 1,350 രാഷ്ട്രീയക്കാരും എംഎൽഎമാരും ഉൾപ്പെടുന്നു. ബിജെപി, കോൺഗ്രസ്, ഇടതുപക്ഷം, മിക്കവാറും എല്ലാ പ്രാദേശിക സംഘടനകളും ഉൾപ്പെടുന്നു. ജമ്മു കശ്മീർ, വടക്ക് ലഡാക്ക് മുതൽ കിഴക്ക് ഒഡീഷ, പടിഞ്ഞാറ് മഹാരാഷ്ട്ര, തെക്ക് തമിഴ്‌നാട് എന്നിവിടങ്ങളിൽ രാജ്യത്തുടനീളം നിരീക്ഷണം വ്യാപിച്ചു കിടക്കുന്നു.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബിഗ് ഡാറ്റ ടൂളുകൾ ഉപയോഗിച്ചാണ് നിരീക്ഷണം. തങ്ങളുടെ ആഗോള ഡാറ്റബേസിലെ ‘ഫോറിന്‍ ടാര്‍ഗറ്റുകളുടെ’ ഷെന്‍ഹ്വാ ഡാറ്റ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി കമ്പനി ലിമിറ്റഡിന്റെ തത്സമയ നിരീക്ഷണത്തില്‍ വരുന്ന ഇന്ത്യന്‍ ‘ടാര്‍ഗറ്റു’കളുടെ നിരയുടെ, ആഴവും വ്യാപ്തിയും ഞെട്ടിക്കുന്നതാണ്. ബിഗ്‌ ഡാറ്റ ഉപയോഗിച്ചുള്ള ‘ഹൈബ്രിഡ് വാര്‍ഫെയറില്‍ പയനീര്‍’ എന്നും ‘ചൈനീസ് രാഷ്ടത്തിന്റെ പുനരുജ്ജീവനത്തിന്’ എന്നും വിശേഷിപ്പിക്കുന്ന കമ്പനിയ്ക്ക്, ചൈനീസ് സര്‍ക്കാര്‍, ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി എന്നിവയുമായി ബന്ധമുള്ളതായും അന്വേഷണത്തില്‍ കണ്ടെത്തി.

Read More: Express Exclusive: സൈന്യം, പ്രതിരോധ മേഖല മേധാവികൾ, ശാസ്ത്രജ്ഞർ എന്നിവരും ചൈനയുടെ നിരീക്ഷണത്തിൽ

രാഷ്‌ട്രപതി രാമനാഥ് കോവിന്ദ് മുതല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വരെ, കോണ്‍ഗ്രസ്‌ ഇടക്കാല പ്രസിഡന്റ്‌ സോണിയ ഗാന്ധിയും കുടുംബവും; മുഖ്യമന്ത്രിമാരായ മമത ബാനര്‍ജീ, അശോക്‌ ഗെഹ്ലോട്ട്, അമരേന്ദര്‍ സിംഗ്, ഉദ്ധവ് താക്കറെ, നവീന്‍ പട്നായിക്, ശിവരാജ് സിംഗ് ചൌഹാന്‍; കേന്ദ്ര മന്ത്രിമാരായ രാജ്നാഥ് സിംഗ്, രവി ശങ്കര്‍ പ്രസാദ്‌, നിര്‍മ്മല സീതാരാമന്‍, സ്മൃതി ഇറാനി, പിയൂഷ് ഗോയല്‍; സംയുക്തസേനാ മേധാവി ബിപിന്‍ സിംഗ് രാവത്, പതിനഞ്ചോളം മുന്‍ കര-വ്യോമ-നാവിക സേനാ മേധാവികള്‍, ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ ശരദ് ബോബ്ടെ, സുപ്രീം കോടതി ജഡ്ജി എ എം ഖാന്‍വില്‍ക്കര്‍ തുടങ്ങി ലോക്പാല്‍ ജസ്റ്റിസ് പി സി ഘോസേ, കംപ്ട്രോളര്‍ ആന്‍ഡ്‌ ഓഡിറ്റര്‍ ജനറല്‍ ജി സി മുര്‍മു; സ്റ്റാര്‍ട്ട്‌ അപ്പ്‌ സംരംഭകരായ നിപുന്‍ മെഹ്റ (പേമെന്റ് ആപ്പ് ഭാരത്‌ പേ), ഓത്ബ്രിഡ്ജ് (ബാക്ക്ഗ്രൌണ്ട് വെരിഫിക്കേഷന്‍ സ്ഥാപനം) സ്ഥാപകന്‍ അജയ് ത്രെഹാന്‍, വ്യവസായ പ്രമുഖരായ രത്തന്‍ ടാറ്റാ, ഗൗതം അദാനി തുടങ്ങിയവര്‍ നിരീക്ഷണത്തില്‍പ്പെടുന്നു.

Read in English: China is watching — Political Establishment: 5 PMs, two dozen CMs, 350 MPs across all parties dominate key influencers tracked

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: China is watching political establishment 5 pms two dozen cms 350 mps across all parties dominate key influencers tracked