വാഷിങ്ടൺ ഡിസി: കോവിഡ്-19 വ്യാപനത്തിൽ ചൈന ബോധപൂർവ്വം ഉത്തരവാദികളാണെങ്കിൽ അതിന്റെ പരിണിത ഫലങ്ങൾ നേരിടേണ്ടി വരുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വൈറ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ട്രംപ്.
വൈറസ് വ്യാപനം ചൈനയില്‍ വച്ചുതന്നെ നിയന്ത്രിക്കാനാകുമായിരുന്നു. എന്നാല്‍ അതുണ്ടായില്ല. ഇപ്പോള്‍ ലോകം മുഴുവന്‍ കോവിഡ് ദുരന്തം നേരിടേണ്ടി വരുന്നു. ചൈന വസ്തുതാപരമായ കണക്കുകള്‍ പങ്കുവച്ചിരുന്നുവെങ്കില്‍ നിരവധി രാജ്യങ്ങളിലെ മരണ നിരക്ക് കുറഞ്ഞേനെയെന്നും യുഎസ് പ്രസിഡന്റ് വ്യക്തമാക്കി.
വുഹാനിലെ വൈറസ് ലാബിന്റെ അന്വേഷണ റിപ്പോര്‍ട്ട് കാത്തിരിക്കുകയാണ് അമേരിക്ക. അത് ലഭിച്ചതിനു ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഒരു അബദ്ധം സംഭവിക്കുന്നതും മനഃപൂര്‍വം ഉണ്ടാക്കുന്നതും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. രണ്ടായാലും ഇത് സംബന്ധിച്ച് അന്വേഷണം നടത്താന്‍ ചൈന അനുമതി നല്‍കണം. മോശമായത് എന്തോ സംഭവിച്ചിട്ടുണ്ടെന്ന് അവര്‍ക്കറിയാം. അതില്‍ അവര്‍ക്ക് ലജ്ജയുണ്ട്.
Read More: പനിക്കും ചുമയ്ക്കും മരുന്നു വാങ്ങുന്നവരുടെ രേഖകൾ സൂക്ഷിക്കാൻ ഫാർമസികളോട് സർക്കാർ
കോവിഡ് വ്യാപനത്തിന്റെ കാരണം അന്വേഷിക്കുകയാണെന്ന് ചൈന പറയുന്നു. അവരുടെ അന്വേഷണത്തില്‍ എന്ത് നടക്കുന്നുവെന്ന് നോക്കാം. തങ്ങള്‍ സ്വന്തം നിലയ്ക്കും അന്വേഷണം നടത്തുന്നുവെന്ന് ട്രംപ് വ്യക്തമാക്കി.
മരണ സംഖ്യയിലും രോഗ വ്യാപനത്തിലും മുന്നിൽ നിൽക്കുന്ന രാജ്യം അമേരിക്ക തന്നെയാണ്. 7,38,830 പേര്‍ക്ക് ഇവിടെ വൈറസ് ബാധ സ്ഥിരീകരിച്ചപ്പോള്‍ അതില്‍ 39,014 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 1,179 പേരാണ് അമേരിക്കയില്‍ മരിച്ചത്.
അതേസമയം, കോവിഡ് എറ്റവുമധികം നാശം വിതച്ച ന്യൂയോർക്കിൽ സ്ഥിതി മെച്ചപ്പെടുന്ന അവസ്ഥയാണുള്ളതെന്ന് ഗവർണർ ആൻഡ്രൂ ക്വോമോ വ്യക്തമാക്കി. ന്യൂയോർക്ക് നഗരത്തിലെ ഈ കോവിഡ് കാലത്തും അവശ്യ സർവീസ് ആയി പ്രവർത്തിച്ച് വരികയാണ്. രണ്ടായിരത്തിലധികം മെട്രോ ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു.
അമേരിക്കയിലെ കോവിഡ് മരണ നിരക്കിലും രോഗവ്യാപന നിരക്കിലും കുറവ് രേഖപ്പെടുത്തിയതിനു പിന്നാലെ രാജ്യത്ത് വിവിധയിടങ്ങളില്‍ ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങളില്‍ സര്‍ക്കാര്‍ ഇളവുകള്‍ വരുത്തി. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപാണ് ഇത് സംബന്ധിച്ച വിവരം മാധ്യമങ്ങളെ അറിയിച്ചത്.
ഡെമോക്രാറ്റുകളും റിപ്പബ്ലിക്കുകളും ഭരിക്കുന്ന ചില സംസ്ഥാനങ്ങളില്‍ ഇതിനോടകം തന്നെ ഇളവുകള്‍ പ്രഖ്യാപിക്കാമെന്ന് ധാരണയില്‍ എത്തിയിട്ടുണ്ടെന്ന് ട്രംപ് പറഞ്ഞു. ടെക്‌സസിലും വെര്‍മോണ്ടിലും ഏപ്രില്‍ 20നു ശേഷം വ്യാപര മേഖലയ്ക്ക് പ്രവര്‍ത്തനാനുമതി നല്‍കും.