കഴിഞ്ഞ വർഷം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കൊറോണ വൈറസ് വ്യാപനം പൊട്ടിപ്പുറപ്പെട്ടുവെന്നും എന്നാൽ അത് റിപ്പോർട്ട് ചെയ്തതും അതിന്മേൽ തുടർ നടപടികളെടുത്തതും തങ്ങൾ മാത്രമായിരുന്നെന്നും അവകാശപ്പെട്ട് ചൈന. കോവിഡ് ചൈനയിലെ വുഹാനിൽ നിന്നാണ് ഉത്ഭവിച്ചതെന്ന പ്രചാരണം നിരാകരിക്കുകയാണെന്നും ചൈന പറഞ്ഞു.

വുഹാനിലെ ഒരു ബയോ ലാബിൽ നിന്നാണ് കോവിഡ് -19 പുറത്തുവന്നതെന്ന യുഎസ് ആരോപണത്തെ നിഷേധിക്കുന്നുവെന്നു പറഞ്ഞ ചൈന മനുഷ്യരെ ബാധിക്കുന്നതിനുമുമ്പ് നഗരത്തിൽ ജീവികളെ വിൽക്കുന്ന കമ്പോളങ്ങളിലെ വവ്വാലുകളിൽ നിന്നോ മറ്റു ജീവികളിൽ നിന്നോ വൈറസ് ഉത്ഭവിച്ചതാണെന്ന വാദത്തെ തള്ളിക്കളഞ്ഞു.

“കൊറോണ വൈറസ് ഒരു പുതിയ തരം വൈറസാണ്, റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നതിനനുസരിച്ച് കൂടുതൽ വസ്തുതകൾ പുറത്തുവരുന്നു, കഴിഞ്ഞ വർഷം അവസാനം ലോകത്തിലെ വിവിധ സ്ഥലങ്ങളിൽ പകർച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടതായി നമുക്കെല്ലാവർക്കും അറിയാം. അത്തരത്തിൽ ആദ്യം റിപ്പോർട്ട് ചെയ്തത് ചൈനയാണ്. രോഗകാരിയെ തിരിച്ചറിഞ്ഞ് അതിന്റെ ജനിതക സീക്വൻസ് ലോകവുമായി പങ്കിട്ടു,” ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഹുവ ചുയിനിങ് ഒരു വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈന (സിപിസി) വൈറസ് വ്യാപനം മറച്ചുവെച്ചുവെന്ന യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുടെ ആരോപണങ്ങൾക്ക് മറുപടിയായാണ് ഹുവ ഇക്കാര്യങ്ങൾ പറഞ്ഞത്.

Read More: ഏറ്റവും കൂടുതൽ പുതിയ രോഗികൾ കോഴിക്കോട് ജില്ലയിൽ; മൂന്ന് ജില്ലകളിൽ ആയിരത്തിലധികം

ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി വിവരങ്ങൾ മൂടിവച്ചതോടെയാണ് കൊറോണ വൈറസ് പ്രതിസന്ധി കൂടുതൽ വഷളായതെന്ന് ചൊവ്വാഴ്ച ടോക്കിയോയിൽ നടന്ന യുഎസ്, ഇന്ത്യ, ഓസ്‌ട്രേലിയ, ജപ്പാൻ എന്നീ രാജ്യങ്ങളുടെ ചതുർ രാഷ്ട്ര സഖ്യ മന്ത്രിസഭാ യോഗത്തിൽ പോംപിയോ പറഞ്ഞിരുന്നു.

കൊറോണ വൈറസിന്റെ ഉത്ഭവം അന്വേഷിക്കാൻ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) തയ്യാറെടുക്കുന്നതിനിടെയാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ പുതിയ പ്രസ്താവന.

Read More: പ്രതിദിന കോവിഡ് കേസുകള്‍: പുതിയ റെക്കോര്‍ഡുമായി കേരളവും കര്‍ണാടകയും

ജോൺസ് ഹോപ്കിൻസ് സർവകലാശാലയുടെ കൊറോണ വൈറസ് റിസോഴ്‌സ് സെന്റർ പറയുന്നതനുസരിച്ച്, ഈ പകർച്ചവ്യാധി ഇതുവരെ 3.6 കോടിയിലധികം ആളുകളെ ബാധിക്കുകയും ലോകമെമ്പാടുമായി 10 ലക്ഷത്തിലധികം പേർ രോഗം ബാധിച്ച് മരിക്കുകയും ചെയ്തിട്ടുണ്ട്.

യുഎസിൽ ആണ് നിലവിൽ ഏറ്റവും കൂടുതൽ കോവിഡ് ബാധ. 7.6 ദശലക്ഷത്തിലധികം പേർക്ക് യുഎസിൽ കോവിഡ് ബാധിക്കുകയും 2,12,000 പേർ രോഗം ബാധിച്ച് മരിക്കുകയും ചെയ്തു. ചൈനയിൽ 90,736 പേർക്കാണ് ആകെ കോവിഡ് ബിധിച്ചത്. 4,739 പേർ മരിക്കുകയും ചെയ്തിരുന്നു.

കൊറോണ വൈറസിന്റെ ഉത്ഭവം അന്വേഷിക്കുന്നതിനായി ചൈനയിലേക്ക് അയയ്‌ക്കേണ്ട ആഗോള വിദഗ്ധരുടെ പട്ടിക ലോകാരോഗ്യ ചൈനയ്ക്ക് നൽകിയതായി ഹോങ്കോംഗ് ആസ്ഥാനമായുള്ള സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. ലോകാരോഗ്യ സംഘടന അതിന്റെ അംഗീകാരത്തിനായി കാത്തിരിക്കുകയാണ്.

Read More: ഏഴുമാസത്തിനു ശേഷം തിയറ്ററുകൾ തുറക്കുമ്പോൾ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ലോകാരോഗ്യസംഘടനയുടെ ഭാഗമായ ലോകാരോഗ്യ അസംബ്ലിയുടെ (ഡബ്ല്യുഎച്ച്എ) ഈവർഷം മേയിൽ ചേർന്ന വാർഷിക യോഗം വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഏകകണ്ഠമായി പ്രമേയം പാസാക്കിയിരുന്നു. ചൈനയും പ്രമേയത്തെ പിന്തുണച്ചിരുന്നു.

ഓഗസ്റ്റിൽ, ലോകാരോഗ്യ സംഘടനയിൽ നിന്നുള്ള രണ്ടംഗ സംഘം ചൈന സന്ദർശിക്കുകയും പ്രാഥമിക അന്വേഷണങ്ങൾ നടത്തുകയും ചെയ്തിരുന്നു. പുതിയ സംഘത്തെ ചൈനയിലേക്ക് അയക്കുന്നതിനുള്ള പട്ടിക ചൈനയ്ക്ക് കൈമാറിയതായി ലോകാരോഗ്യ സംഘടനയുടെ അടിയന്തര നടപടികളുടെ ചുമതലയുള്ള എക്സിക്യൂട്ടീവ് ഡയരക്ടർ മൈക്ക് റയാൻ പറഞ്ഞിരുന്നു.

കൊറോണ വൈറസ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുമെന്ന് ജനുവരി 19ന് ആദ്യമായി കണ്ടെത്തിയത് ചൈനീസ് ശാസ്ത്രജ്ഞരുടെ സംഘമാണെന്ന് മൈക്ക് പോംപിയോയുടെ പരാമർശങ്ങൾക്ക് മറുപടി നൽകവേ ഹുവ പറഞ്ഞു.

Read More: കോവിഡ് ബാധിതരുടെ വീട്ടുചികിത്സ: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സമഗ്രമായ ഗവേഷണത്തിനും അന്വേഷണത്തിനും ശേഷം ചൈനയാണ് ആദ്യം തീരുമാനമെടുത്തതെന്നും വുഹാൻ നഗരം അടക്കുകയും വുഹാൻ നഗരത്തെയും ഹുബെ പ്രവിശ്യയെയും ഒറ്റപ്പെടുത്തുകയും ചെയ്തതടക്കമുള്ള കർശനമായ നടപടികൾ സ്വീകരിച്ചതെന്നും ഹുവ പറഞ്ഞു.

“ജനുവരി 23 ന് ചൈന വുഹാൻ നഗരം അടച്ചു പൂട്ടിയിട്ടപ്പോൾ, ചൈനയ്ക്ക് പുറത്ത് ഒമ്പത് കോവിഡ് കേസുകൾ മാത്രമേ സ്ഥിരീകരിച്ചിരുന്നുള്ളൂ. ഫെബ്രുവരി 2 ന് ചൈനീസ് പൗരന്മാർക്കുള്ള അതിർത്തി യുഎസ് അടച്ചപ്പോൾ യുഎസിൽ ഒരു 12 കേസുകൾ മാത്രമായിരുന്നു ഓദ്യോഗികമായി സ്ഥിരീകരിച്ചത്. ഇപ്പോൾ യുഎസിൽ സ്ഥിരീകരിച്ച കേസുകൾ 7.5 ദശലക്ഷമാണ്. 2.10 ലക്ഷം മരണവും കവിഞ്ഞു,” അവർ പറഞ്ഞു.

Read More: China claims coronavirus broke out in world’s various parts last year; it only reported first

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook