scorecardresearch

പേടിഎമ്മിലൂടെ ഇന്ത്യയിലെ വിവരങ്ങൾ ചൈനയ്ക്ക് സ്വന്തമാക്കാനാകും : നരേന്ദ്ര ജാദവ് എം പി

ചൈനീസ് ബഹുരാഷ്ട്രകുത്തകകൾ ഇന്ത്യൻ സാമ്പത്തിക മേഖലയിലേയ്ക്ക് കടന്നുവരുന്നത് ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് രാജ്യസഭയിലെ നോമിനേറ്റഡ് എം പി നരേന്ദ്രജാദവ്

പേടിഎമ്മിലൂടെ ഇന്ത്യയിലെ വിവരങ്ങൾ ചൈനയ്ക്ക് സ്വന്തമാക്കാനാകും : നരേന്ദ്ര ജാദവ് എം പി

ചൈനീസ് സ്ഥാപനമായ ആലിബാബ എന്ന സ്ഥാപനം പേടിഎമ്മിന്റെ ഓഹരിയുടമയായതോടെ ഇന്ത്യയിൽ നിന്നുളള ദശലക്ഷക്കണക്കിന് ഡാറ്റ ചൈനയ്ക്ക് ലഭിക്കുമെന്ന രാജ്യസഭയിലെ ശൂന്യവേളയിൽ രാജ്യസഭയിലെ നോമിനേറ്റഡ് അംഗമായ  നരേന്ദ്ര ജാദവ് സഭയുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ കുറിച്ച് ഇന്ത്യൻ എക്സ്‌പ്രസ്സുമായി  സംസാരിക്കുന്നു.  പേടിഎം പേയമെന്റ് ബാങ്കിന്റെ മാതൃസ്ഥാപനമായ വൺ97 കമ്മ്യൂണിക്കേഷൻ റജിസ്ട്രാർ ഓഫ് കമ്പനീസിൽ നൽകിയ രേഖകൾ പ്രകാരം ആലിബാബ . കോം സിംഗപൂരും അലിപേ സിംഗാപൂരും വൺ97 കമ്മ്യൂണിക്കേഷന്റെ 39.86 ശതമാനം ഓഹരികളുടെ ഉടമസ്ഥാവകാശം ഉണ്ടെന്നതാണ്.

രാജ്യസഭയിൽ ഉയർത്തിയ വിഷയത്തെ കുറിച്ച് വിശദമാക്കാമോ?

= ചൈനീസ് ബഹുരാഷ്ട്രകുത്തകകൾ ഇന്ത്യൻ സാമ്പത്തിക മേഖലയിലേയ്ക്ക് കടന്നുവരുന്നത് ദേശീയ  സുരക്ഷയ്ക്ക് ഭീഷണിയാണ് ഉയർത്തുന്നത്. ആലിബാബ പോലുള്ള ബഹുരാഷ്ട്ര കുത്തകകളിലെ പ്രത്യക്ഷ പങ്കാളിത്തത്തോടെ തീരുമാനങ്ങളെ സ്വാധീനിക്കാനുളള ശ്രമം ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി ശ്രമിക്കുന്നുണ്ട്. ആലിബാബ പേടിഎമ്മിന്റെ പ്രധാന ഓഹരി ഉടമകളിലൊന്നായി കഴിഞ്ഞിട്ടുണ്ട്. പേ ടിഎം ഇപ്പോൾ ബാങ്കിതര ധനകാര്യ സ്ഥാപനം ( NBFC- നോൺ ബാങ്കിങ് ഫിനാൻഷ്യൽ​കമ്പനി) ആരംഭിക്കാനുള്ള ലൈസൻസിന് അപേക്ഷ​ നൽകിയിട്ടുണ്ട്. പേ ടിഎമ്മിന് ഇതിനുളള അനുമതി ലഭിച്ചാൽ അത് ഇന്ത്യൻ ധനകാര്യമേഖലയിൽ ചൈനീസ് അധികൃതർക്ക് സ്വാധീനം ചെലുത്താനുളള വഴി തുറക്കാലാകും.

ഇതെങ്ങനെയാണ് ഒരു സുരക്ഷാ​ഭീഷണിയാകുന്നതെന്ന് വിശദമാക്കാമോ?

= പേടിഎമ്മിലൂടെ ദശലക്ഷകണക്കിന് ഇന്ത്യാക്കാരുടെയും ഇന്ത്യൻ കോർപ്പറേറ്റുകളുടെയും വ്യക്തിഗതവും ധനകാര്യപരവുായ വിവരങ്ങൾ ചൈനീസ് അധികൃതർക്ക് ലഭിക്കും. ചൈനയക്ക് അവശ്വസനീയമായ തരത്തിൽ മൂലധന ശേഷിയുണ്ട്. അവർ ആ മൂലധനം വിനിയോഗിച്ച് ഇന്ത്യൻ മാർക്കറ്റിൽ വിലകുറച്ച് സാധനങ്ങൾ നൽകും.

ചൈന ഇതിന് മുമ്പ് ഇങ്ങനെ ശ്രമം നടത്തിയതിന് ഉദാഹരണമുണ്ടോ?

ചൈനീസ് എൻ​ ബി എഫ് സികളുടെ മേൽ ഇന്ത്യയ്ക്ക് നിയന്ത്രണം സാധ്യമാകുമോ? ഇല്ല. കാരണം അവർ അങ്ങനെയൊന്ന് അവരുടെ രാജ്യത്തിന്റെ സുരക്ഷാ ഭീഷണിയായി കാണുന്നു. എന്തുകൊണ്ടാണ് ഡൊണാൾഡ് ട്രംപ് ചൈന മൊബൈലിനെ യു എസ്സിൽ​ തടയാൻ​ശ്രമിക്കുന്നത്? അത് അവിടെ ഒരു ദേശീയ സുരക്ഷാ പ്രശ്നമായി കാണുന്നതുകൊണ്ടാണ്.

സർക്കാർ എന്താണ് ചെയ്യേണ്ടത്?

= നിലവിൽ സ്വകാര്യ ബാങ്കുകൾക്ക് ലൈസൻസ് നൽകുമ്പോൾ ചില നിബന്ധനകളുണ്ട്. ഉദാഹരണത്തിന് ഒരു സ്വകാര്യ ബാങ്ക് ആരംഭിക്കണമെങ്കിൽ ഏറ്റവും കുറഞ്ഞത് 26 ശതമാനം ഓഹരിയെങ്കിലും ഇന്ത്യാക്കാർക്കായിരിക്കണം. ഒരു നിക്ഷേപകനും ആ ബാങ്കിൽ പത്ത് ശതമാനത്തിൽ കൂടുതൽ ഓഹരി പാടില്ല. ഇതേ നിർദേശങ്ങൾ നോൺബാങ്കിങ്ങ് ധനകാര്യ സ്ഥാപനങ്ങൾക്കും ബാധകമാക്കണം.

ഈ വിഷയം എങ്ങനെ സജീവമാക്കി നിർത്താൻ സാധിക്കും?

= ഞാൻ ഈ വിഷയം ഉന്നയിച്ച് രാജ്യസഭയിൽ ഒരു ശ്രദ്ധക്ഷണിക്കൽ​ പ്രമേയത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്. ഇതിന് അനുമതി ലഭിച്ചാൽ ഇത് സംബന്ധിച്ച് പൂർണ്ണമായ ഒരു സംവാദം നടക്കും.

 

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: China can access millions of data in india through paytm url narendra jadhav mp