scorecardresearch

ഇന്ത്യ- ചൈന പ്രശ്‌നങ്ങള്‍ക്ക് അയവുണ്ടാകുമോ? ചൈനീസ് എംബസിയുടെ ദേശീയദിന പരിപാടിയില്‍ പങ്കെടുത്ത്‌ ഇന്ത്യ

കോവിഡും 2020 ല്‍ കിഴക്കന്‍ ലഡാക്കിലെ ചൈനയുടെ കടന്നുകയറ്റത്തിന് പിന്നാലെയുണ്ടായ തര്‍ക്കങ്ങള്‍ക്കും ശേഷമുള്ള ഇരുരാജ്യങ്ങളുടെയും പ്രതിനിധികള്‍ പങ്കെടുക്കുന്ന ആദ്യത്തെ വ്യക്തിഗത സമ്മേളനമാണിത്.

കോവിഡും 2020 ല്‍ കിഴക്കന്‍ ലഡാക്കിലെ ചൈനയുടെ കടന്നുകയറ്റത്തിന് പിന്നാലെയുണ്ടായ തര്‍ക്കങ്ങള്‍ക്കും ശേഷമുള്ള ഇരുരാജ്യങ്ങളുടെയും പ്രതിനിധികള്‍ പങ്കെടുക്കുന്ന ആദ്യത്തെ വ്യക്തിഗത സമ്മേളനമാണിത്.

author-image
Shubhajit Roy
New Update
mea|china|india

ദേശീയ ദിന പരിപാടിയില്‍ ചൈനീസ് എംബസിയുടെ ക്ഷണം സ്വീകരിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: 2019 ന് ശേഷം ന്യൂഡല്‍ഹിയിലെ ചൈനീസ് എംബസി ആതിഥേയത്വം വഹിക്കുന്ന ദേശീയ ദിന ആഘോഷ ചടങ്ങില്‍ മിഡ് റാങ്ക് ഉദ്യോഗസ്ഥനെ അയച്ച് ഇന്ത്യ. ഇന്ത്യ- ചൈന തര്‍ക്കത്തിന് അയവ് വരുന്നതിന്റെ സൂചനയാണിതെന്നും ഇന്ത്യന്‍ എക്‌സപ്രസ് റിപ്പോര്‍ട്ട് പറയുന്നു.

Advertisment

തിങ്കളാഴ്ച ചൈനീസ് ദേശീയ ദിന ആഘോഷ ചടങ്ങിലേക്ക് മുഖ്യാതിഥിയായി വിദേശകാര്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി (കിഴക്കന്‍ ഏഷ്യ) ഗൗരംഗലാല്‍ ദാസിനെയാണ് സര്‍ക്കാര്‍ അയച്ചത്. കോവിഡും 2020 ല്‍ കിഴക്കന്‍ ലഡാക്കിലെ ചൈനയുടെ കടന്നുകയറ്റത്തിന് പിന്നാലെയുണ്ടായ തര്‍ക്കങ്ങള്‍ക്കും ശേഷമുള്ള ഇരുരാജ്യങ്ങളുടെയും പ്രതിനിധികള്‍ പങ്കെടുക്കുന്ന ആദ്യത്തെ വ്യക്തിഗത സമ്മേളനമാണിത്. സാധാരണയായി ന്യൂഡല്‍ഹിയിലെ എംബസികളും ഹൈക്കമ്മീഷനുകളും സംഘടിപ്പിക്കുന്ന ദേശീയ ദിന സത്കാരങ്ങളിലേക്ക് കാബിനറ്റ് റാങ്കോ സംസ്ഥാന മന്ത്രിയോ ഉള്ള മന്ത്രിമാരെയാണ് സര്‍ക്കാര്‍ അയയ്ക്കാറുള്ളത്.

11 മാസമായി ഇന്ത്യയില്‍ ചൈനയുടെ മുഴുവന്‍ സമയ അംബാസഡര്‍ ഇല്ലാതിരുന്നതിനാല്‍, ദേശീയ ദിന പരിപാടി ചാര്‍ജ് ഡി അഫയേഴ്‌സ് മാ ജിയയാണ് നടത്തിയത്. കഴിഞ്ഞ ഒക്ടോബറില്‍ അംബാസഡര്‍ സണ്‍ വെയ്ഡോംഗ് ചൈനയിലേക്ക് തിരിച്ച് പോയതുമുതല്‍ മാ ജിയയാണ് ഇടക്കാല ദൂതനായി പ്രവര്‍ത്തിക്കുന്നത്. സണ്‍ വെയ്ഡോംഗ് ഇപ്പോള്‍ ചൈനീസ് വിദേശകാര്യ മന്ത്രാലയത്തില്‍ ഇന്ത്യന്‍ സര്‍ക്കാരിലെ സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥന് തുല്യമായ റാങ്കിലാണ്.

11 മാസമായി അദ്ദേഹത്തിന് പകരമായി ഒരു മുഴുവന്‍ സമയ അംബാസഡറെ നിയമിച്ചിട്ടില്ല എന്നത് അല്‍പ്പം അസാധാരണമാണ്. ഇന്ത്യയ്ക്ക് ചൈനയില്‍ മുഴുവന്‍ സമയ അംബാസഡറായി പരിചയസമ്പന്നനായ പ്രദീപ് റാവത്ത് ഉണ്ട്. ഗൗരംഗലാല്‍ ദാസ് അടുത്തിടെ വരെ തായ്വാനില്‍ ഇന്ത്യയുടെ പ്രതിനിധിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ചൈന, ജപ്പാന്‍, കൊറിയകള്‍ എന്നി വിഷയങ്ങര്‍ കൈകാര്യം ചെയ്യുന്ന ജോയിന്റ് സെക്രട്ടറിയായി കഴിഞ്ഞ മാസമാണ് അദ്ദേഹം ചുമതലയേറ്റത്.

Advertisment

ചടങ്ങില്‍ സിഡിഎ മാ ജിയ ഒരു പ്രസംഗം നടത്തി, ചൈനീസ് എംബസി ബുധനാഴ്ച പുറത്തിറക്കിയ വാചകത്തില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള കൂടിക്കാഴ്പയില്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. ''ചൈനയും ഇന്ത്യയും അയല്‍ക്കാരാണ്, അവര്‍ പരസ്പരം തന്ത്രപരമായ ഉദ്ദേശ്യങ്ങള്‍ കൃത്യമായി മനസ്സിലാക്കുകയും പരസ്പരം സംശയിക്കുന്നതിനുപകരം പരസ്പരം പിന്തുണയ്ക്കുകയും സഹായിക്കുകയും വേണം. അയല്‍രാജ്യങ്ങള്‍ തമ്മിലുള്ള സൗഹൃദപരമായ സഹവര്‍ത്തിത്വത്തിനുള്ള വഴി കണ്ടെത്താനും ഒരുമിച്ച് 'ഏഷ്യന്‍ നൂറ്റാണ്ട്' സൃഷ്ടിക്കാനുമുള്ള കഴിവും വിവേകവും ചൈനയ്ക്കും ഇന്ത്യയ്ക്കും ഉണ്ട്, ''മാ ജിയ പറഞ്ഞു.

'വ്യത്യസ്ത വാദങ്ങളും ം സെന്‍സിറ്റീവ് പ്രശ്‌നങ്ങളും ശരിയായി കൈകാര്യം ചെയ്യുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ചൈന-ഇന്ത്യ ബന്ധത്തിലെ പല പ്രശ്‌നങ്ങളും ചരിത്രത്തില്‍ അവശേഷിക്കുന്നു, അവ പരിഹരിക്കാന്‍ സമയമെടുക്കും. ഒരു പഴയ ചൈനീസ് പഴഞ്ചൊല്ലുണ്ട്, 'വലിയ ചിത്രങ്ങള്‍ യോജിപ്പിക്കുമ്പോള്‍ സൂക്ഷ്മമായ വിശദാംശങ്ങള്‍ സ്ഥാനം പിടിക്കുന്നു'. നമ്മുടെ ഉഭയകക്ഷി ബന്ധങ്ങളെ നിര്‍വചിക്കാന്‍ പ്രത്യേക പ്രശ്‌നങ്ങളെ അനുവദിക്കുന്നതിനുപകരം, ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദ സഹകരണത്തിന്റെ മൊത്തത്തിലുള്ള സാഹചര്യം ഏകീകരിക്കുകയും നിര്‍ദ്ദിഷ്ട പ്രശ്‌നങ്ങള്‍ ശരിയായി കൈകാര്യം ചെയ്യുകയും പരിഹരിക്കുകയും വേണം.''അവര്‍ പറഞ്ഞു.

ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം 2020 ലെ ഗാല്‍വാന്‍ താഴ്വര ഏറ്റുമുട്ടലിന് ശേഷം ''അസാധാരണ അവസ്ഥ''യിലാണെന്നും ഇത് ''മധ്യകാല പ്രശ്നത്തേക്കാള്‍ ദൈര്‍ഘ്യമേറിയതാണെന്നും'' വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ന്യൂയോര്‍ക്കില്‍ പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ രണ്ട് രാജ്യങ്ങള്‍ തമ്മില്‍ പ്രശ്‌നങ്ങളുണ്ടെങ്കില്‍, അത് മറ്റെല്ലാവര്‍ക്കും അനന്തരഫലങ്ങള്‍ ഉണ്ടാക്കും, ഫോറിണ്‍ റിലേഷന്‍ കൗണ്‍സിലില്‍ ഒരു സംഭാഷണത്തിനിടെ ഒരു ചോദ്യത്തിന് മറുപടിയായി ജയശങ്കര്‍ പറഞ്ഞു.

China India

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: