ന്യൂഡല്‍ഹി: ചൈന മേയ് മുതല്‍ മുതല്‍ യഥാര്‍ത്ഥ നിയന്ത്രണ രേഖയിലുടനീളം വന്‍തോതില്‍ സൈനിക സന്നാഹം നടത്തിയെന്നും എല്ലാ പരസ്പര ധാരണകളും ലംഘിച്ചുവെന്നും വിദേശകാര്യമന്ത്രാലയം പറഞ്ഞു. ലഡാക്കിലെ ഗാല്‍വാന്‍ താഴ് വരയിലെ സംഘര്‍ഷത്തിന് കാരണം ബീജിങ്ങാണ് ഉത്തരവാദിയെന്ന് മന്ത്രാലയം പറഞ്ഞു.
ചൈന അതിര്‍ത്തിയില്‍ നടത്തിയ സന്നാഹം ഇന്ത്യയും ചൈനയും തമ്മിലെ വിവിധ ഉഭയകക്ഷി ധാരണകള്‍ക്ക് അനുസരിച്ചുള്ളതല്ലെന്നും പ്രത്യേകിച്ച് 1993-ലെ കരാറിന്റെ ലംഘനമാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.
അതിനെ തുടര്‍ന്ന് ഇന്ത്യയും സൈനിക വിന്യാസം നടത്തിയെന്ന് വക്താവ് പറഞ്ഞു. അതിന്റെ ഫലമായി സംഘര്‍ഷവും ഉണ്ടായി.
ബുധനാഴ്ച്ച ചൈനയുടെ പ്രതിരോധ മന്ത്രാലയം ഗാല്‍വാന്‍ താഴ് വരയുടെ മേലുള്ള അവകാശം ആവര്‍ത്തിച്ചു. ഇതാദ്യമായിട്ടാണ് ചൈനയുടെ സൈനിക വിഭാഗം ഇന്ത്യയുടെ അതിര്‍ത്തിക്കുള്ളിലെ ഒരു സ്ഥലത്തിനുവേണ്ടി അവകാശ വാദം ഉന്നയിക്കുന്നത്.
അന്യായമായ അവകാശവാദങ്ങള്‍ നടത്തുകയും അതിനെതുടര്‍ന്ന് വന്‍തോതില്‍ സൈനികരെ വിന്യസിക്കുകയും പെരുമാറ്റത്തില്‍ മാറ്റം കൊണ്ടുവരികയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു. ഗാല്‍ വാന്‍ താഴ് വരയിലെ ചൈനയുടെ നിലപാടിലെ മാറ്റം അതിനൊരു ഉദാഹരണമാണ്.
ജൂണ്‍ 15-ന് ഇന്ത്യയുടേയും ചൈനയുടേയും സൈനികര്‍ തമ്മിലേറ്റു മുട്ടുകയും 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെടുകയും ചെയ്ത ഗാല്‍വാന്‍ താഴ് വരയില്‍ ചൈനയുടെ ടെന്റുകളും മറ്റും തിരിച്ചുവന്നുവെന്ന് പുതിയ ഉപഗ്രഹ ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നു. ജൂണ്‍ 15-ന് ഇളക്കിമാറ്റിയ ടെന്റ് തിരിച്ചെത്തിയെന്ന് സൈന്യത്തിലെ ഉന്നത വൃത്തങ്ങള്‍ പറയുന്നു.
Read Also: ഓഗസ്റ്റിൽ രോഗവ്യാപനം വർധിക്കുമെന്ന് മുന്നറിയിപ്പ്: അറിയാം ഇന്നത്തെ കോവിഡ് വാർത്തകൾ
ജൂണ്‍ 16-നും ജൂണ്‍ 22-നും ഇടയിലാണ് നിര്‍മ്മാണ പ്രവര്‍ത്തനം നടന്നത്. സംഘര്‍ഷം നടന്നതിന്റെ പിറ്റേദിവസം അവിടെ അത്തരമൊരു ടെന്റ് ഉണ്ടായിരുന്നില്ലെന്ന് സൈനിക വൃത്തങ്ങള്‍ പറഞ്ഞു.
സംഘര്‍ഷത്തിനുശേഷം നടന്ന ചര്‍ച്ചകളിലെ ധാരണകള്‍ ചൈന പാലിക്കുമെന്നും അതിര്‍ത്തി മേഖലയില്‍ ശാന്തിയും സമാധാനവും ഉറപ്പു വരുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും വിദേശകാര്യ മന്ത്രാലയം പറയുന്നു.
ഇന്ത്യയുടേയും ചൈനയുടേയും അതിര്‍ത്തി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള സംവിധാനത്തിന് കീഴില്‍ നയതന്ത്ര പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയില്‍ നിര്‍ണായകമായ സംഭവ വികാസങ്ങള്‍ ഉണ്ടായെന്നും മന്ത്രാലയം വ്യക്തമാക്കി.
അതേസമയം, കോണ്‍ഗ്രസ് കേന്ദ്രത്തിന് നേരേയുള്ള ആക്രമണം തുടര്‍ന്നു. ചൈനയുമായുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സൗഹൃദത്തില്‍ നിന്നും ഇന്ത്യയ്ക്ക് നേട്ടമൊന്നുമുണ്ടാക്കാന്‍ സാധിക്കാതെ പോയത് എന്തുകൊണ്ടാണെന്ന് കോണ്‍ഗ്രസ് ചോദിച്ചു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായും ബിജെപിക്ക് സൗഹൃദമുണ്ടായിരുന്നു. ഇരുപാര്‍ട്ടികളും തമ്മില്‍ അനവധി കൊടുക്കല്‍ വാങ്ങലുകള്‍ നടന്നിരുന്നു. രണ്ട് ദശാബ്ദമായി മോദിയും ചൈനയും തമ്മില്‍ സൗഹൃദത്തിലാണെന്ന് കോണ്‍ഗ്രസ് പറഞ്ഞു. എന്നിട്ടും ഇന്ത്യയ്ക്കൊരു നേട്ടവും ലഭിക്കാത്തത് എന്തുകൊണ്ടാണെന്ന് കോണ്‍ഗ്രസ് നേതാവ് സുര്‍ജേവാല ചോദിച്ചു.
Read Also: China amassed troops along LAC since early May, violating agreements, says MEA