ബെയ്ജിങ്ങ് : പ്രതിരോധമേഖലയുടെ വികസനത്തിനായി വൻതുക വകയിരുത്തിയ ചൈന സ്വന്തം നാട്ടിൽ നിർമ്മിച്ച വമാനവാഹിനി കപ്പൽ ഉദ്ഘാടനം ചെയ്തു. സൗത്ത് ചൈനക്കടലിൽ ചൈനയുടെ മേധാവിത്വം ഉറപ്പിക്കുന്നതിന് വേണ്ടിയാണ് ചൈന തങ്ങളുടെ സ്വന്തം പടക്കപ്പൽ നീറ്റിലിറക്കിയത് എന്നാണ് വിദഗ്‌ദരുടെ  വിലയിരുത്തൽ. പുതിയ കപ്പലിന് ഇതുവരെ പേര് നൽകിയിട്ടില്ല. 2013 നവംമ്പറിലാണ് കപ്പലിന്റെ നിർമ്മാണം ആരംഭിച്ചത്. 90 ഓളം വിമാനങ്ങളെ വഹിക്കാൻ പുതിയ കപ്പലിന് സാധിക്കുമെന്നാണ് ചൈനീസ് ന്യൂസ് ഏജൻസിയായ സിൻഹുവ റിപ്പോർട്ട് ചെയ്യുന്നത്.


ഉത്തരകൊറിയയും അമേരിക്കയും തമ്മിലുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ചൈനയുടെ സൈനീക കരുത്ത് തെളിയിക്കുന്ന നീക്കം ശ്രദ്ധേയമാണ്. ചൈനയുടെ പുതിയ സംഭരംഭത്തെ ഗൗരവത്തോടെയാണ് ഇന്ത്യ കാണുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ