ശ്രീനഗര്‍: കന്നുകാലികളുമായി യാത്ര ചെയ്ത നാടോടി സംഘത്തിനു നേരെ ഗോരക്ഷാ സേനയുടെ ക്രൂരമായ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ജമ്മു കശ്മീരിലെ റേയ്‌സി ജില്ലയില്‍ അക്രമികള്‍ക്ക് മുന്നില്‍ സ്ത്രീകള്‍ കേണപേക്ഷിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. വെള്ളിയാഴ്ച്ചയാണം സംഭവം നടന്നത്.

താത്കാലികമായി കെട്ടിയുണ്ടാക്കിയ ഷെഡ് ജയ് ശ്രീറാം വിളികളോടെ പൊളിച്ചു നീക്കുമ്പോള്‍ പൊലീസ് നിസ്സഹായരായി നോക്കി നില്‍ക്കുന്നതും കാണാം. എന്നാല്‍ വലിയ ഇരുമ്പ് വടികളും മറ്റ് ആയുധങ്ങളുമായി എത്തിയ സംഘം ഷെഡ് പൊളിച്ചുനീക്കി ഒന്‍പത് വയസ്സുകാരിയെയും വൃദ്ധനെയും അടിക്കുന്നതും വീഡിയോയില്‍ കാണാം. വൃദ്ധനെ നിലത്തിട്ട് ചവിട്ടുകയും വടികൊണ്ട് ക്രൂരമായി അടിക്കുകയും ചെയ്തു.

അഞ്ചംഗ കുടുംബത്തിലെ ഒന്‍പതു വയസ്സുകാരിയെയും വൃദ്ധനെയും മര്‍ദിച്ചവശരാക്കിയ അക്രമികള്‍ ഒടുവില്‍ കൂരയ്ക്ക് തീ കൊളുത്തുകയും ചെയ്തു. പതിനൊന്ന് അക്രമികളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. കുടുംബത്തിലെ നാലു പേര്‍ക്കെതിരെ അനുമതിയില്ലാതെ പശുവിനെ കടത്തിയതിനും കേസ് എടുത്തിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ