Latest News

ശിശുദിനത്തിൽ ബാലികയുടെ ബഹിരാകാശ പര്യവേഷണ സ്വപ്‌നം അവതരിപ്പിച്ച് ഗൂഗിൾ ഡൂഡിൽ

Google Celebrates Children’s Day 2018: ഗൂഗിളിന്റെ ലോഗോവിന്റെ ഓരോ അക്ഷരങ്ങളും ഗാലക്സികൾ, നക്ഷത്രങ്ങൾ, ഗ്രഹങ്ങൾ എന്നിവയുടെ രൂപത്തിലാണ് ഒരുക്കിയിരിക്കുന്നത്. ഇവയെ ടെലിസ്കോപ്പിന്റെ സഹായത്തോടെ വീക്ഷിക്കുന്ന ബാലികയുടെ ചിത്രമാണ് ഗൂഗിൾ ഡൂഡിലിനായി പിംഗള രാഹുൽ വരച്ചു നൽകിയത്

Happy Children's Day 2018

Children’s Day 2018 Google Doodle: ന്യൂഡൽഹി: ശിശുദിനം പ്രമാണിച്ച് ഗൂഗിൾ സംഘടിപ്പിച്ച ‘ഡൂഡിൽ 4 ഗൂഗിൾ’ മത്സരത്തിൽ മുംബൈയിൽ നിന്നുള്ള സ്കൂൾ വിദ്യാർത്ഥിനി വിജയിച്ചു. പിംഗള രാഹുലാണ് മത്സരത്തിൽ വിജയിച്ചത്. ജെ.ബി.വാഛബ ഹൈസ്‍കൂളിലെ വിദ്യാർത്ഥിനിയാണ് പിംഗള രാഹുൽ. ‘എന്താണ് എന്നെ പ്രചോദിപ്പിക്കുന്നത്’ എന്ന വിഷയം അടിസ്ഥാനമാക്കി നടത്തിയ ഗൂഗിൾ ഡൂഡിൽ മത്സരത്തിൽ രാജ്യത്തെ 75,000 വിദ്യാർത്ഥികളാണ് മത്സരിച്ചത്. മികച്ച പ്രതികരണമാണ് മത്സരത്തിന് ലഭിച്ചതെന്ന് ഗൂഗിൾ അധികൃതർ പറഞ്ഞു. “ഗാലക്‌സി, ബഹിരാകാശ പര്യവേഷണം” എന്ന പ്രമേയം അവതരിപ്പിച്ചാണ് പിംഗള വിജയം കൈവരിച്ചത്. അഞ്ച് മത്സരാർത്ഥികളാണ് ഫൈനലിൽ എത്തിയത്.

ഗൂഗിളിന്റെ ലോഗോവിന്റെ ഓരോ അക്ഷരങ്ങളും ഗാലക്സികൾ, നക്ഷത്രങ്ങൾ, ഗ്രഹങ്ങൾ എന്നിവയുടെ രൂപത്തിലാണ് ഒരുക്കിയിരിക്കുന്നത്. ഇവയെ ടെലിസ്കോപ്പിന്റെ സഹായത്തോടെ വീക്ഷിക്കുന്ന ബാലികയുടെ ചിത്രമാണ് ഗൂഗിൾ ഡൂഡിലിനായി പിംഗള രാഹുൽ വരച്ചു നൽകിയത്. “എന്നെ എന്താണ് പ്രചോദിപ്പിക്കുന്നത് എന്നാണ് ഗൂഗിൾ ഡൂഡിലിൽ ഞാൻ വരച്ചത്. ബഹിരാകാശ പര്യവേഷണത്തിൽ വല്ലാതെ ആകൃഷ്ടയാണ് ഞാൻ . പ്രപഞ്ചത്തെക്കുറിച്ച് കൂടുതൽ പഠിക്കാൻ താൽപര്യമുണ്ട്. നക്ഷത്രങ്ങൾ, ഗാലക്സികൾ, ഗ്രഹങ്ങൾ എന്നിവയ്ക്ക് മുന്നിൽ നമ്മൾ എത്ര നിസ്സാരരാണ്, നമ്മുടെ പ്രശ്നങ്ങൾ എത്ര നിസ്സാരമാണ്. ഇതിനെ സൂചിപ്പിക്കുന്ന തരത്തിലാണ് ഗൂഗിൾ ഡൂഡിൽ വരച്ചത്,” പിംഗള പറഞ്ഞു

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്‌റുവിന്റെ ജന്മദിനമാണ് ശിശു ദിനമായി ആഘോഷിക്കുന്നത്. 1889 നവംബർ 14-നാണ് ജവഹർലാൽ നെഹ്‌റു ജനിച്ചത്. കുട്ടികളെ ഏറെ സ്നേഹിക്കുന്നതിനാൽ നെഹ്‌റു അറിയപ്പെട്ടിരുന്നത് ‘ചാച്ചാ നെഹ്‌റു’ എന്നാണ്. “ഇന്നത്തെ കുട്ടികളാണ് നാളത്തെ ഇന്ത്യ. നമ്മൾ അവരെ എത്തരത്തിലാണ് പരിഗണിക്കുന്നത് എന്നത് അനുസരിച്ചായിരിക്കും രാജ്യത്തിന്റെ ഭാവി”എന്നാണ് നെഹ്‌റു കുട്ടികളെ കുറിച്ച് അഭിപ്രായപ്പെട്ടത്.

ശാസ്ത്രബോധം വളർത്തുന്നതിലും കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം ലഭിക്കുക എന്നതിലും നിർബന്ധ ബുദ്ധിയുണ്ടായിരുന്നു ചാച്ചാജിക്ക്. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ടെക്നോളജി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് മാനേജ്മെന്റ്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എന്നിവ നെഹ്റു വിഭാവനം ചെയ്തവയാണ്.

ഇന്ന് രാജ്യമെമ്പാടുമുള്ള സ്‌കൂളുകളും, വിദ്യാഭ്യാസ സ്ഥാപനങ്ങളും വിവിധ ആഘോഷ പരിപാടികൾ സംഘടിപ്പിച്ച് ശിശുദിനം ആഘോഷിച്ച് ജവഹർലാൽ നെഹ്‌റുവിനോടുള്ള ആദരം അർപ്പിക്കുന്നു.

ഫൈനലിൽ എത്തിയ ചിത്രങ്ങൾ

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Childrens day 2018 google doodle today space exploration

Next Story
ഗ്വാളിയര്‍ മുന്‍ മേയര്‍ സമീക്ഷ ഗുപ്ത ബിജെപി വിട്ടു
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express