കോവിഡ് പോരാളികളുടെ മക്കൾക്ക് എംബിബിഎസ്, ബിഡിഎസ് സീറ്റുകളിൽ സംവരണം

പ്രവേശന മാനദണ്ഡങ്ങളില്‍ ‘കോവിഡ് പോരാളികളുടെ മക്കള്‍’ എന്ന പുതിയ വിഭാഗംകൂടി ഉള്‍പ്പെടുത്തുമെന്ന് മന്ത്രി വ്യക്തമാക്കി

harsh vardhan, sunday samvad, health minister social media interaction, covid 19 vaccines in india, covid 19 vaccination, indian covid vaccine, covid vaccine cost, indian express, news, news malayalam, news in malayalam, malayalam news, national news malayalam, national news in malayalam, ie malayalam

കോവിഡ് 19നെതിരായ പോരാട്ടത്തിൽ മുൻനിരയിൽ നിന്ന് പോരാളികളുടെ മക്കൾക്ക് 2020-2021 അധ്യായന വർഷത്തിൽ എംബിബിഎസ്, ബിഡിഎസ് സീറ്റുകളിൽ സംവരണം. കേന്ദ്ര മന്ത്രി ഹർഷ് വർധനാണ് ഇക്കാര്യം അറിയിച്ചത്. രണ്ട് കോഴ്‌സുകളിലേക്കും കേന്ദ്ര പൂളില്‍നിന്നുള്ള പ്രവേശന മാനദണ്ഡങ്ങളില്‍ ‘കോവിഡ് പോരാളികളുടെ മക്കള്‍’ എന്ന പുതിയ വിഭാഗംകൂടി ഉള്‍പ്പെടുത്തുമെന്ന് മന്ത്രി വ്യക്തമാക്കി.

നിസ്വാർത്ഥമായി സേവനമനുഷ്ഠിച്ച എല്ലാ കോവിഡ് പോരാളികളുടെയും ത്യാഗത്തെ മാനിക്കുന്നതായി മന്ത്രി പറഞ്ഞു. കോവിഡ് ബാധിതരെ പരിചരിക്കുന്നതിനിടെ കോവിഡ് ബാധിച്ച് മരിക്കുകയോ കോവിഡ് ഡ്യൂട്ടിക്കിടെ അത്യാഹിതത്തില്‍ മരിക്കുകയോ ചെയ്യുന്നവരുടെ ആശ്രിതര്‍ക്ക് വേണ്ടിയാവും കേന്ദ്ര പൂളിലുള്ള എംബിബിഎസ് സീറ്റുകള്‍ മാറ്റിവെക്കുക.

Also Read: കോവിഡ് രോഗികളിൽ വരുന്ന ഗില്ലൻ ബാരെ സിൻഡ്രോം എന്താണ്? അറിയേണ്ടതെല്ലാം

കോവിഡ് രോഗികളെ പരിചരിച്ച എല്ലാവര്‍ക്കും അര്‍ഹമായ അംഗീകാരം നല്‍കുന്നതിനു വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. പുതിയ വിഭാഗത്തിനുവേണ്ടി കേന്ദ്ര പൂളില്‍നിന്നുള്ള അഞ്ച് സീറ്റുകള്‍ മാറ്റിവെക്കുമെന്ന് കേന്ദ്ര മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

ഛണ്ഡിഗഡ് സർവകലാശാല അത്തരം കുട്ടികൾക്ക് പത്ത് ശതമാനം സീറ്റ് സംവരണം ചെയ്യുമെന്ന് നേരത്തെ ഇന്ത്യൻ എക്സപ്രസ് റിപ്പോർട്ട് ചെയ്തിരുന്നു. അതിന് പുറമെ ഫീസിൽ പത്ത് ശതമാനം ഇളവ് നൽകുമെന്നും സർവകലാശാല വ്യക്തമാക്കിയിരുന്നു.

Also Read: സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 5722 പേർക്ക്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.54 ശതമാനം

എംബിബിഎസ്, ബിഡിഎസ് കോഴ്‌സുകളില്‍ പ്രവേശനം നേടുന്നതിന് പുതിയ വിഭാഗത്തില്‍ ഉള്‍പ്പെട്ടവരുടെ യോഗ്യത പരിശോധിച്ച് ഉറപ്പാക്കേണ്ടത് ബന്ധപ്പെട്ട സംസ്ഥാനമോ, കേന്ദ്ര ഭരണ പ്രദേശമോ ആണ്. നീറ്റ് 2020 റാങ്കിന്റെ അടിസ്ഥാനത്തില്‍ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നവരില്‍നിന്ന് മെഡിക്കല്‍ കൗണ്‍സില്‍ കമ്മിറ്റിയാവും യോഗ്യരായ വിദ്യാര്‍ഥികളെ തിരഞ്ഞെടുക്കുക.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Children of covid warriors to get reservation in mbbs bds admissions

Next Story
പടക്കം പൊട്ടിക്കുന്നത് ഹിന്ദു ആചാരമല്ല; വനിത ഐപിഎസ് ഓഫീസർക്കെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം
The moderation of comments is automated and not cleared manually by malayalam.indianexpress.com