കുട്ടികൾക്ക് കോവാക്സിൻ മാത്രം, വാക്സിൻ റജിസ്ട്രേഷൻ ജനുവരി ഒന്നു മുതൽ: ആരോഗ്യമന്ത്രാലയം

ആധാറോ മറ്റ് അംഗീകൃത തിരിച്ചറിയൽ രേഖയോ അല്ലെങ്കിൽ സ്കൂൾ ഐഡിയോ 10-ാം ക്ലാസ് സർട്ടിഫിക്കറ്റോ ഉപയോഗിച്ച് ബുക്ക് ചെയ്യാം

covid, covid vaccine, ie malayalam

ന്യൂഡൽഹി: 15-18 വയസ്സുകാർക്കുള്ള വാക്സിൻ റജിസ്ട്രേഷൻ ജനുവരി ഒന്നു മുതൽ കോവിൻ പോർട്ടലിൽ തുടങ്ങുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇവർക്ക് ഭാരത് ബയോടെക്കിന്റെ കോവാക്സിൻ മാത്രമേ നൽകൂ. 2007 ലോ അതിനു മുൻപോ ജനിച്ചവരായിരിക്കണം. 15-18 വയസ്സുകാർക്കുള്ള വാക്സിൻ ജനുവരി 3 മുതൽ നൽകി തുടങ്ങുമെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ മാർഗരേഖയിൽ പറയുന്നു.

മാതാപിതാക്കളുടെ നിലവിലുള്ള കോവിൻ അക്കൗണ്ടിലൂടെ കുട്ടികൾക്ക് സ്ലോട്ട് ബുക്ക് ചെയ്യാം. അല്ലെങ്കിൽ മൊബൈൽ നമ്പർ ഉപയോഗിച്ച് പുതിയ അക്കൗണ്ട് തുടങ്ങി റജിസ്റ്റർ ചെയ്യാം. കുത്തിവയ്പു കേന്ദ്രത്തിൽ നേരിട്ടെത്തിയും റജിസ്റ്റർ ചെയ്യാവുന്നതാണെന്ന് മാർഗരേഖയിലുണ്ട്.

ജനുവരി ഒന്നു മുതൽ സ്ലോട്ടുകൾ ബുക്ക് ചെയ്യാമെന്ന് ദേശീയ ആരോഗ്യ അതോറിറ്റി സിഇഒയും കോവിൻ പോർട്ടൽ മേധാവിയുമായ ആർ.എസ്.ശർമ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. ആധാറോ മറ്റ് അംഗീകൃത തിരിച്ചറിയൽ രേഖയോ അല്ലെങ്കിൽ സ്കൂൾ ഐഡിയോ 10-ാം ക്ലാസ് സർട്ടിഫിക്കറ്റോ ഉപയോഗിച്ച് ബുക്ക് ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.

മുൻഗണനാ വിഭാഗക്കാരായ ആരോഗ്യ പ്രവർത്തകർ, മുന്നണിപ്പോരാളികൾ, 60 വയസ്സിനു മുകളിൽ പ്രായമുള്ള, മറ്റു ഗുരുതര രോഗമുള്ളവർ രണ്ടാമത്തെ ഡോസ് എടുത്ത് 39 ആഴ്ച കഴിഞ്ഞതാണെങ്കിൽ കരുതൽ ഡോസ് സ്വീകരിക്കാം. രണ്ടു ഡോസ് സ്വീകരിച്ച ആരോഗ്യ പ്രവർത്തകർക്കും മുന്നണിപ്പോരാളികൾക്കും മൂന്നാമത്തെ ഡോസ് 2022 ജനുവരി 10 മുതൽ നൽകും. രണ്ടാമത്തെ ഡോസ് എടുത്ത് 9 മാസം പൂർത്തിയായവർ അതായത് 39 ആഴ്ചകൾ കഴിഞ്ഞവരാണ് കരുതൽ ഡോസ് എടുക്കേണ്ടത്.

60നു മുകളിൽ പ്രായമുള്ള, മറ്റു ഗുരുതര രോഗങ്ങൾ ഉള്ളവർക്ക് ഡോക്ടറുടെ നിർദേശപ്രകാരമാണ് കരുതൽ ഡോസ് എടുക്കേണ്ടത്. ഇവർ വാക്‌സിനേഷൻ സെന്ററിൽ കോമോർബിഡിറ്റി സർട്ടിഫിക്കറ്റ് കൊണ്ടുപോകണമെന്ന് ശർമ്മ പറഞ്ഞു. കോവിൻ പോർട്ടൽ വഴിയോ കുത്തിവയ്പു കേന്ദ്രത്തിൽ നേരിട്ടെത്തിയോ കരുതൽ ഡോസിന് റജിസ്റ്റർ ചെയ്യാം. കരുതൽ ഡോസിന്റെ വിശദാംശങ്ങൾ വാക്സിനേഷൻ സർട്ടിഫിക്കറ്റുകളിൽ ഉണ്ടായിരിക്കും. വാക്സിൻ എല്ലാവർക്കും സൗജന്യമാണെങ്കിലും പണം നൽകി വാക്സിനെടുക്കാൻ കഴിയുന്നവർ സ്വകാര്യ ആശുപത്രികളിൽ എടുക്കണമെന്നും മാർഗരേഖയിലുണ്ട്.

Read More: കുട്ടികൾക്ക് വാക്‌സിൻ നൽകുന്നതിനുള്ള കേന്ദ്ര മാർഗനിർദേശങ്ങൾ

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Children of 15 18 yrs can book slots on cowin from jan 1

The moderation of comments is automated and not cleared manually by malayalam.indianexpress.com