ന്യൂ​ഡ​ൽ​ഹി: കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രെ മ​ഹാ​രാ​ഷ്ട്ര ശി​ശു അ​വ​കാ​ശ ​ക​മ്മീ​ഷ​ന്‍റെ നോ​ട്ടീ​സ്. ജ​ൽ​ഗാ​വി​ൽ ദ​ലി​ത് കു​ട്ടി​ക​ൾ​ക്ക് നേ​രെ ന​ട​ന്ന അ​തി​ക്ര​മ​ത്തി​ന്‍റെ വീ​ഡി​യോ രാ​ഹു​ൽ ഗാ​ന്ധി ട്വി​റ്റ​റി​ലൂ​ടെ പ​ങ്കു​വ​ച്ചതിനാണ് നടപടി. കു​ട്ടി​കളുടെ സ്വ​കാ​ര്യ​ത​യെ ഹ​നി​ക്കു​ന്ന വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ പോ​ക്സോ നി​യ​മ​പ്ര​കാ​ര​മാ​ണ് നോ​ട്ടീ​സ് അ​യ​ച്ചി​രി​ക്കു​ന്ന​ത്.

10 ദി​വ​സ​ത്തി​നു​ള്ളി​ൽ വി​ശ​ദീ​ക​ര​ണം ന​ൽ​ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. അ​മോ​ൽ ജാ​ദ​വ് എ​ന്ന​യാ​ളു​ടെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. ജൂണ്‍ 15ന് പോസ്റ്റ് ചെയ്‌ത വീഡിയോയില്‍ രണ്ട് കുട്ടികളെ ബെല്‍റ്റും വടിയും ഉപയോഗിച്ച് മര്‍ദ്ദിക്കുന്നതാണ് കാണുന്നത്. ന്യൂനപക്ഷങ്ങള്‍ക്കെതിരെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി അക്രമം പ്രോത്സാഹിപ്പിക്കുകയാണ് ബിജെപിയെന്ന് രാഹുല്‍ ആരോപിച്ചിരുന്നു.

ജ​ല്‍​ഗാ​വി​ല്‍ മേ​ല്‍​ജാ​തി​ക്കാ​ര​ന്‍റെ കു​ള​ത്തി​ല്‍ നീ​ന്തി​യ​തി​ന് ര​ണ്ട് കു​ട്ടി​ക​ളെ ഒ​രു സം​ഘം ആ​ളു​ക​ൾ ചേ​ർ​ന്ന് വി​വ​സ്ത്ര​രാ​ക്കി മ​ര്‍​ദി​ച്ചി​രു​ന്നു. ഈ ​സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ​യാ​ണ് രാ​ഹു​ൽ ദൃ​ശ്യ​ങ്ങ​ൾ ട്വി​റ്റ​റി​ൽ പ​ങ്കു​വ​ച്ച​ത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook