ലക്നൗ: ഉത്തർപ്രദേശിലെ ഫറൂഖാബാദിൽ 49 കുട്ടികൾ പ്രാണവായു കിട്ടാതെ മരിച്ചു. ഫറൂഖാബാദിലെ സർക്കാർ ആശുപത്രിയിലാണ് ഓക്സിജൻ കിട്ടാത്തതിനെ തുടർന്നു കുട്ടികൾ മരിച്ചത്. കഴിഞ്ഞ ഒരു മാസത്തിനിടെയാണ് ഇത്രയും കുട്ടികൾ മരിച്ചത്. ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ ഓക്സിജൻ ലഭിക്കാതെ നിരവധി കുട്ടികൾ മരിച്ചതിന് പിന്നാലെയാണ് ഫറൂഖാബാദിൽ ശിശുമരണം സ്ഥീരികരിച്ചിരിക്കുന്നത്.

കുട്ടികൾ മരിക്കാൻ ഇടയായ സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ജില്ലാ മജിസ്ട്രേറ്റ് ഉത്തരവിട്ടു. ഗോരഖ്പുരിലെ ബാബ രാഘവ് ദാസ് ആശുപത്രിയിൽ കഴിഞ്ഞ ഒരു മാസത്തിനിടെ മൂന്നുറിലധികം കുട്ടികളാണ് മരിച്ചത്. ഇതിൽ ഭൂരിപക്ഷം കുട്ടികളും ഓക്സിജൻ കിട്ടാത്തതിനെ തുടർന്നാണ് മരിച്ചത്. 2017ൽ ഇതുവരെ 1,300 കുട്ടികളാണ് ബിആർഡി ആശുപത്രിയിൽ മരിച്ചത്

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ