ബെംഗളൂരു: കാലാവധി കഴിഞ്ഞ മരുന്നു കഴിച്ച രണ്ടു വയസ്സുകാരന്‍ മരിച്ചു. കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയിലാണ് സംഭവം. കെ.ആര്‍. പേട്ട സ്വദേശിയായ മാനസയുടെ മകന്‍ ദീക്ഷിതാണ് മരിച്ചത്. തുടര്‍ച്ചയായി ചുമയുണ്ടായിരുന്ന കുട്ടിക്ക് അമ്മ സിറപ്പ് രൂപത്തിലുളള മരുന്ന് നല്‍കിയിരുന്നു. ഇതു കഴിച്ച ഉടന്‍ കുട്ടി അബോധാവസ്ഥയിൽ ആവുകയായിരുന്നു.

പരിഭ്രാന്തരായ വീട്ടുകാര്‍ തൊട്ടടുത്തുള്ള താലൂക്ക് ആശു​പത്രിയില്‍ എത്തിച്ചെങ്കിലും യഥാസമയം ചികിത്സ ലഭിച്ചില്ലെന്നു പരാതി പറയുന്നു. തുടര്‍ന്ന് സ്വകാര്യ നഴ്‌സിങ് ഹോമില്‍ എത്തിച്ചെങ്കിലും കുട്ടി മരിച്ചെന്നു അറിയിച്ച് ഡോക്ടര്‍ പരിശോധന നടത്തിയില്ലെന്നും ബന്ധുക്കൾ ആരോപിക്കുന്നു. തുടർന്ന് വീട്ടുകാര്‍ വീണ്ടും താലൂക്ക് ആശുപത്രിയിൽ എത്തിച്ചു ഡോക്‌ടർ പരിശോധിച്ചെങ്കിലും രക്ഷിനായില്ല.

ബന്ധുക്കളുടെ ആരോപണം അധികൃതർ തളളി. ഒന്നര വര്‍ഷം മുന്‍പ് കാലാവധി തീര്‍ന്ന മരുന്നാണിതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ