ബീഹാർ: അത്യപൂർവ്വ ജനിതക വൈകല്യവുമായി ബീഹാറിൽ ഒരാൺകുഞ്ഞ് ജനിച്ചു. ബീഹാറിലെ കാട്ടിഹാറിലാണ് കുഞ്ഞ് ജനിച്ചത്. കുട്ടി അന്യഗ്രഹ ജീവിയാണെന്നും അതല്ല് മറിച്ച് ദൈവത്തിന്റെ അവതാരമാണെന്നുമാണെന്നുമാണ് നാട്ടുകാർ പറയുന്നത്.

ഹാർലെക്വിൻ ഇച്തിയോസിസ് എന്ന അപൂർവ്വ രോഗമാണിതെന്നാണ് വൈദ്യ ശാസ്ത്രം പറയുന്നത്. ഈ രോഗമുളളവരുടെ ചർമ്മം കട്ടികൂടിയതും അവയവങ്ങൾ വൈരൂപങ്ങളുളളതുമായിരിക്കും.

ബീഹാറിലെ ആശുപത്രിയിൽ ഖലീദ ബീഗം എന്ന 35ക്കാരിക്കാണ് ഈ കുഞ്ഞിന് ജന്മം നൽകിയത്. തിങ്കളാഴ്ച രാത്രിയായിരുന്നു കുഞ്ഞിന്റെ ജനനം. ആദ്യം കുഞ്ഞിന് മുലയൂട്ടാൻ പോലും ഖലീദ വിസമ്മതിച്ചിരുന്നു. ചെറിയ തലയും ഉണ്ട കണ്ണുകളുമായി ജനിച്ച കുട്ടിയെ കണ്ട് അമ്മ ആദ്യം പകച്ചു പോയിരുന്നു. കുഞ്ഞിനെ തന്റെയടുത്ത് നിന്ന് മാറ്റാൻ അമ്മ വരെ താൻ പറഞ്ഞുവെന്ന് അമ്മ ഡെയിലിമെയിലിനോട് പറഞ്ഞു.

അതേസമയം കുഞ്ഞിനെ ഹനുമാന്റെ മനുഷാവതാരമായാണ് പ്രദേശവാസികൾ കാണുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ