Latest News

ഡല്‍ഹി ചീഫ് സെക്രട്ടറിക്ക് മര്‍ദ്ദനം; അരവിന്ദ് കേജ്‌രിവാളിന് ഹൈക്കോടതിയുടെ സമന്‍സ്

കേജ്‌രിവാളിനെ കൂടാതെ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കും മറ്റ് 11 എംഎല്‍എമാര്‍ക്കും കോടതി സമന്‍സ് അയച്ചു

ന്യൂഡല്‍ഹി: ഡല്‍ഹി ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിനെ മര്‍ദ്ദിച്ചെന്ന കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് ഡല്‍ഹി ഹൈക്കോടതിയുടെ സമന്‍സ്. കേസില്‍ നേരിട്ട് ഹാജരാകാനാണ് കോടതിയുടെ ഉത്തരവ്. കേജ്‌രിവാളിനെ കൂടാതെ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കും മറ്റ് 11 എംഎല്‍എമാര്‍ക്കും കോടതി സമന്‍സ് അയച്ചു.

കഴിഞ്ഞ ഫെബ്രുവരി 19നും 20നും മുഖ്യമന്ത്രിയുടെ വസതിയില്‍ യോഗത്തിനെത്തിയ ചീഫ് സെക്രട്ടറിയെ എഎപി എംഎല്‍എമാര്‍ മര്‍ദിച്ചെന്നാണു കേസ്. സംഭവത്തില്‍ അൻഷു പ്രകാശിന്റെ പരാതിയില്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ 1,300 പേജ് വരുന്ന ചാര്‍ജ് ഷീറ്റില്‍ ഓരോരുത്തരും പ്രകാശിനെ എത്തരത്തില്‍ മര്‍ദ്ദിച്ചു എന്നത് പൊലീസ് വ്യക്തമാക്കിയിട്ടില്ല. പരസ്യസംബന്ധമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി എത്തിയശേഷമുണ്ടായ വാക്കേറ്റത്തിനിടെ മര്‍ദിച്ചെന്നായിരുന്നു പരാതി.

കേസില്‍ കേജ്‌രിവാള്‍, മനീഷ് സിസോദിയ, 11 എഎപി എംഎല്‍എമാര്‍ എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. അമാനത്തുള്ള ഖാന്‍, പ്രകാശ് ജര്‍വാള്‍, നിതിന്‍ ത്യാഗി, റിതുരാജ് ഗോവിന്ദ്, സഞ്ജീവ് ഝ, അജയ് ദത്ത്, രാജേഷ് ഋഷി, രാജേഷ് ഗുപ്ത, മദന്‍ ലാല്‍, പ്രവീണ്‍ കുമാര്‍, ദിനേഷ് മൊഹാനിയ എന്നിവരാണ് മറ്റ് 11 പേര്‍.

സംഭവത്തിനു പിന്നാലെ അമാനത്തുള്ള ഖാനേയും പ്രകാശ് ജര്‍വാളിനേയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനുള്ള അനുമതി നിഷേധിക്കുകയായിരുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Chief secretary assault delhi court summons cm kejriwal sisodia 11 aap leaders

The moderation of comments is automated and not cleared manually by malayalam.indianexpress.com