ചീഫ് ജസ്റ്റിസിന്റെ ഓഫീസ് വിവരാവകാശ നിയമത്തിന്റെ പരിധിയിലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസിന്റെ ഓഫീസ് വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ഓഫീസിന്റെ സുതാര്യത ജനങ്ങള്‍ ആഗ്രഹിക്കുന്നതായും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി. ഡൽഹി ഹെെക്കോടതി വിധി സുപ്രീം കോടതി ശരിവയ്‌ക്കുകയായിരുന്നു. ജഡ്‌ജി നിയമനത്തിലടക്കം ഇപ്പോഴത്തെ വിധി നിർണായകമാകും. വിധിയോട് മൂന്ന് ജഡ്‌ജിമാർ യോജിച്ചു. രണ്ട് ജഡ്‌ജിമാർ വിധിയോട് വിയോജിച്ചു. 2010 ലെ ഹെെക്കോടതി വിധിയാണ് സുപ്രീം കോടതി ഭരണഘടനാ ബഞ്ച് ഇന്നു ശരിവച്ചത്. ജസ്റ്റിസുമാരായ സഞ്ജയ് ഖന്ന, ദീപക് ഗുപ്‌ത, […]

Ranjan Gogoi, Supreme Court
Chief Justice Ranjan Gogoi

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസിന്റെ ഓഫീസ് വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ഓഫീസിന്റെ സുതാര്യത ജനങ്ങള്‍ ആഗ്രഹിക്കുന്നതായും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി. ഡൽഹി ഹെെക്കോടതി വിധി സുപ്രീം കോടതി ശരിവയ്‌ക്കുകയായിരുന്നു. ജഡ്‌ജി നിയമനത്തിലടക്കം ഇപ്പോഴത്തെ വിധി നിർണായകമാകും. വിധിയോട് മൂന്ന് ജഡ്‌ജിമാർ യോജിച്ചു. രണ്ട് ജഡ്‌ജിമാർ വിധിയോട് വിയോജിച്ചു. 2010 ലെ ഹെെക്കോടതി വിധിയാണ് സുപ്രീം കോടതി ഭരണഘടനാ ബഞ്ച് ഇന്നു ശരിവച്ചത്.

ജസ്റ്റിസുമാരായ സഞ്ജയ് ഖന്ന, ദീപക് ഗുപ്‌ത, എന്‍.വി.രമണ, ഡി.വൈ.ചന്ദ്രചൂഡ് എന്നിവരായിരുന്ന ബഞ്ചിലെ മറ്റ് അംഗങ്ങള്‍. വിഷയത്തില്‍ ഭരണഘടനാ ബഞ്ചില്‍നിന്ന് ഭൂരിപക്ഷ വിധിയാണുണ്ടായത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസ് സഞ്ജയ് ഖന്ന, ജസ്റ്റിസ് ദീപക് ഗുപ്‌ത എന്നിവരാണ് വിധിയോട് യോജിച്ചത്. ജസ്റ്റിസുമാരായ ചന്ദ്രചൂഡും രമണയുമാണ് വിയോജിപ്പ് പ്രകടിപ്പിച്ചത്. എന്നാൽ, വിയോജിപ്പ് പ്രകടിപ്പിച്ച ജസ്റ്റിസുമാർ ചീഫ് ജസ്റ്റിസിന്റെ ഓഫീസിന് സുതാര്യത വേണമെന്ന നിലപാടിനെ പിന്തുണച്ചു.

2009 സെപ്റ്റംബറിലാണ് ഡല്‍ഹി ഹൈക്കോടതിയിലെ ജസ്റ്റിസ് എസ്.രവീന്ദ്ര ഭട്ട് നിര്‍ണായക വിധി പ്രഖ്യാപിച്ചത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പബ്ലിക് അതോറിറ്റിയാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ചീഫ് ജസ്റ്റിസും വിവരാവകാശ നിയമത്തിന് കീഴില്‍ വരുമെന്ന് ജസ്റ്റിസ് ഭട്ട് വിധിച്ചത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Chief justice office to come under rti act says supreme court

Next Story
എന്റെ മൂന്ന് വിവാഹങ്ങൾ കൊണ്ടാണോ നിങ്ങൾ ജയിലിൽ കിടന്നത്? ജഗനെതിരെ പവൻ കല്യാൺPawan kalyan attacks YS Jagan mohan Reddy on his three marriage statement, എന്റെ മൂന്ന് വിവാഹങ്ങള്‍ കൊണ്ടാണോ നിങ്ങള്‍ ജയിലില്‍ കിടന്നത് ? ജഗനെതിരേ പവന്‍ കല്യാൺ, Latest news in India, Top breaking headlines on politics, current affairs, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com