Latest News

എൻ‌.വി.രമണയെ അടുത്ത ചീഫ് ജസ്റ്റിസായി ശുപാർശ ചെയ്ത് ജസ്റ്റിസ് എസ്.‌എ.ബോബ്ഡെ

വരുന്ന ഏപ്രിൽ 23ന് ജസ്റ്റിസ് എസ്.എ.ബോബ്ഡെയുടെ കാലാവധി അവസാനിക്കുകയാണ്

Supreme Court Chief Justice, സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, SA Bobde, എസ്.എ ബോബ്ഡെ, Justice NV Ramana, ജസ്റ്റിസ് എൻ.വി രമണ, iemalayalam, ഐഇ മലയാളം

ന്യൂഡൽഹി: ജസ്റ്റിസ് എൻ‌.വി.രമണയെ പിൻഗാമിയായി ശുപാർശ ചെയ്ത് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്‌.എ.ബോബ്ഡെ. വരുന്ന ഏപ്രിൽ 23ന് ജസ്റ്റിസ് എസ്.എ.ബോബ്ഡെയുടെ കാലാവധി അവസാനിക്കുകയാണ്. സുപ്രീം കോടതിയിലെ രണ്ടാമത്തെ സീനിയർ ജഡ്ജി ജസ്റ്റിസ് രമണ 2014 ഫെബ്രുവരി 17 നാണ് അധികാരമേറ്റത്. അദ്ദേഹത്തിന്റെ കാലാവധി 2022 ഓഗസ്റ്റ് 26 ന് അവസാനിക്കും.

ജസ്റ്റിസ് രമണ 1983 ഫെബ്രുവരിയിൽ ആന്ധ്ര ഹൈക്കോടതിയിൽ അഭിഭാഷകനായി ചേർന്നു. വിവിധ സർക്കാർ സംഘടനകളുടെ പാനൽ കൗൺസലായി പ്രവർത്തിച്ചു. ഹൈദരാബാദിലെ സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ കേന്ദ്രസർക്കാരിന്റെ അഡീഷണൽ സ്റ്റാൻഡിങ് കൗൺസലായും റെയിൽവേയുടെ സ്റ്റാൻഡിങ് കൗൺസലായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആന്ധ്രാപ്രദേശിന്റെ അഡീഷണൽ അഡ്വക്കേറ്റ് ജനറലായി അദ്ദേഹം പ്രവർത്തിച്ചു.

2000 ജൂൺ 27 നാണ് ആന്ധ്ര ഹൈക്കോടതിയിലെ സ്ഥിരം ജഡ്ജിയായി നിയമിതനായത്. 2013 മാർച്ച് 10 മുതൽ 2013 മേയ് 20 വരെ ആന്ധ്ര ഹൈക്കോടതിയുടെ ആക്ടിങ് ചീഫ് ജസ്റ്റിസായി പ്രവർത്തിച്ചു. 2013 സെപ്റ്റംബർ രണ്ട് മുതൽ ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസായി അദ്ദേഹം സേവനമനുഷ്ഠിച്ചു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Chief justice of india sa bobde recommends justice nv ramana as the next chief justice

Next Story
45 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും ഏപ്രില്‍ ഒന്നു മുതല്‍ കോവിഡ് വാക്‌സിന്‍covid news, കോവിഡ് വാര്‍ത്തകള്‍, covid news malayalam, covid vaccination, കോവിഡ വാക്സിന്‍, covid vaccine things to know, covid vaccination website, ie malayalam, ഐഇമലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com