ന്യൂഡൽഹി: ജഡ്ജിമാർക്ക് കേസുകൾ വിഭജിച്ചു നൽകുന്നതിനുള്ള അധികാരം ചീഫ് ജസ്റ്റിസിന് മാത്രമാണെന്ന് സുപ്രീം കോടതി. ഇക്കാര്യത്തിൽ കൊളീജിയത്തോട് ആലോചിക്കേണ്ട കാര്യമില്ലെന്നും കോടതി വ്യക്തമാക്കി. ഇക്കാര്യത്തിൽ സംശയമോ തർക്കമോ വേണ്ടെന്നും കേസുകൾ നിശ്ചയിക്കുന്നത് (മാസ്റ്റർ ഒഫ് റോസ്റ്റർ) മറ്റ് ജഡ്ജിമാരിലേക്ക് വീതിക്കാനാകില്ലെന്നും ജസ്റ്റിസുമാരായ എ.കെ.സിക്രി, അശോക് ഭൂഷൺ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
ജുഡീഷ്യറിയുടെ വിശ്വാസ്യത തകരുന്നത് വലിയ ഭീഷണിയാണെന്ന് ജസ്റ്റിസ് സിക്രി പറഞ്ഞു. കേസ് വിഭജിച്ചു നല്‍കുന്ന കാര്യത്തില്‍ മറ്റു ജഡ്ജിമാര്‍ ഇടപെടുമ്പോൾ അത് അരാജകത്വത്തിലേക്ക് വഴിവയ്ക്കും. കേസുകള്‍ വിഭജിച്ച് ബെഞ്ചുകള്‍ക്ക് നല്‍കുന്നതിനുള്ള പരമാധികാരം ചീഫ് ജസ്റ്റിസിന് തന്നെയാണ്. ഏതുബെഞ്ച് പരിഗണിക്കണമെന്ന് ചീഫ് ജസ്റ്റിസിന് തീരുമാനിക്കാം. ഇക്കാര്യത്തില്‍ സംശയമോ തര്‍ക്കമോ ഇല്ലെന്നും കോടതി ഉത്തരവില്‍ പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് മുൻ നിയമമന്ത്രിയും അഭിഭാഷകനുമായ ശാന്തി ഭൂഷൻ സമർപ്പിച്ച ഹർജി കോടതി തള്ളി.