/indian-express-malayalam/media/media_files/uploads/2018/01/Deepak-Mishra.jpg)
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നടപടികൾക്കെതിരെ ശബ്ദമുയർത്തിയ ജഡ്‌ജിയമാരുമായി ചർച്ചയ്ക്ക് തയ്യാറെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. ബാർ കൗൺസിൽ പ്രതിനിധികളെയാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഇക്കാര്യം അറിയച്ചത്.
രണ്ട് ദിവസത്തിനകം കൊളീജിയം ചേരാനാണ് സാധ്യതയെന്ന് ബാർ കൗൺസിൽ പ്രതിനിധികൾ പ്രതീക്ഷ പ്രകടിപ്പിച്ചു.
നേരത്തെ തന്നെ സുപ്രീം കോടതിയിലെ പ്രതിസന്ധി അയയുന്നതിന്രെ സാധ്യയതകൾ തുറന്ന് പ്രതിഷേധം പ്രകടിപ്പിച്ച ജഡ്ജിമാരിലൊരാളായ ജെ ചെലമേശ്വർ. ചീഫ് ജസ്റ്റിസുമായി ചർച്ചയ്ക്ക് തയ്യാറെന്ന് അറിയിച്ചിരുന്നു. ബാർ കൗൺസിൽ ഭാരവാഹികളെ അറിയിച്ചതാണ് ഇക്കാര്യം. സുപ്രീംകോടതിയിലെ തർക്കം കോടതി നടപടികളെ ബാധിക്കില്ലെന്നും ചെലമേശ്വർ വ്യക്തമാക്കി.
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും അദ്ദേഹത്തിന് താഴെ കൊളിജീയത്തിലെ നാല് ജഡ്ജിമാരുമാണ് തർക്കത്തിൽ ഉൾപ്പെട്ടത്. തങ്ങൾ ഉന്നയിച്ച വിഷയത്തിൽ ഉറച്ചു നിൽക്കുന്നുവെന്നും ആ വിഷയത്തിൽ ചർച്ചയാകാമെന്നുമാണ് ജസ്റ്റിസ് ചെലമേശ്വറിന്രെ നിലപാട്. അദ്ദേഹം അക്കാര്യം ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ പ്രതിനിധികളെ അറിയിച്ചിട്ടുണ്ട്.
ചെലമേശ്വറുമായി സംസാരിച്ച ശേഷമാണ് ബാർ കൗൺസിൽ പ്രതിനിധികൾ ഇക്കാര്യം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുമായി സംസാരിച്ചത് . പ്രതിസന്ധിക്ക് പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ബാർ കൗൺസിൽ ഭാരവാഹികൾ.
രണ്ട് ദിവസം മുമ്പാണ് സുപ്രീംകോടതിയിലെ നാല് മുതിർന്ന ജഡ്ജിമാർ വാർത്താ സമ്മേളനം നടത്തിയ അഭൂതപൂർവ്വമായ സംഭവത്തിന് രാജ്യം സാക്ഷ്യം വഹിച്ചത്. ചീഫ് ജസ്റ്റിസ് കഴിഞ്ഞാൽ ഏറ്റവും സീനിയറായ ജഡ്ജി രജ്ഞൻ ഗഗോയി, ജെ.ചെലമേശ്വർ, കുര്യൻ ജോസഫ്, മദൻ ലോക്കൂർ എന്നിവരാണ് വിമർശനങ്ങളുമായി രംഗത്തെത്തിയത്.
ഈ വിഷയം പരിഹരിക്കാൻ വിവിധ തലങ്ങളിൽ ശ്രമങ്ങൾ നടക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ സംഭവവികാസം.
ഈ വിവാദത്തിന് വഴിയൊരുക്കിയ സംഭവങ്ങളിലൊന്നായ ജസ്റ്റിസ് ബി എച്ച് ലോയയുടെ മരണവുമായി ബന്ധപ്പെട്ട വിവാദമായിരുന്നു. ഈ വിവാദത്തിൽ അദ്ദേഹത്തിന്രെ മകൻ അനൂജ ലോയ രംഗത്തുവന്നു. പിതാവിന്രെ മരണത്തിൽ സംശയമില്ലെന്നും ആരെയും കുറ്റപ്പെടുത്താനില്ലെന്നും തങ്ങളെ ബുദ്ധിമുട്ടിക്കരുതെന്നും അനൂജ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.