/indian-express-malayalam/media/media_files/uploads/2021/10/kv-subramaniam-759.jpg)
ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് (സിഇഎ ) കെ വി സുബ്രഹ്മണ്യൻ സ്ഥാനമൊഴിയുന്നു. ധനകാര്യ മന്ത്രാലയത്തിലെ മൂന്ന് വർഷത്തെ കാലാവധി പൂർത്തിയാക്കിയ ശേഷം അക്കാദമിക കാര്യങ്ങളിലേക്ക് മടങ്ങാൻ തീരുമാനിച്ചതായി കെ വി സുബ്രഹ്മണ്യൻ വെള്ളിയാഴ്ച പറഞ്ഞു.
“എന്റെ മൂന്ന് വർഷത്തെ കാലാവധി പൂർത്തിയാക്കിയതിന് ശേഷം അക്കാദമിക് കാര്യങ്ങളിലേക്ക് മടങ്ങാൻ തീരുമാനിച്ചു. രാഷ്ട്രത്തെ സേവിക്കുന്നത് സമഗ്രമായ ഒരു പദവിയാണ്, എനിക്ക് നല്ല രീതിയിൽ പിന്തുണയും പ്രോത്സാഹനവും ലഭിച്ചു,” സ്ഥാനമൊഴിയൽ പ്രഖ്യാപിച്ചുകൊണ്ടുള്ള ട്വീറ്റിൽ കെവി സുബ്രഹ്മണ്യൻ കുറിച്ചു.
"ഞാൻ നോർത്ത് ബ്ലോക്കിലേക്ക് വന്ന ഓരോ ദിവസവും, എന്റെ പദവിയോടൊപ്പമുള്ള എന്റെ ഉത്തരവാദിത്തത്തോട് നീതി പുലർത്താൻ ഞാൻ പരമാവധി ശ്രമിക്കുമ്പോൾ ഈ പദവിയെക്കുറിച്ച് ഞാൻ എന്നെത്തന്നെ ഓർമ്മിപ്പിച്ചിരുന്നു. വളരെയധികം അനിശ്ചിതത്വത്തിന്റെയും യുഗാത്മക മാറ്റത്തിന്റെയും കാലഘട്ടത്തിൽ സംഭാവന ചെയ്യാൻ അവസരം ലഭിച്ചത് ഭാഗ്യമാണ്,” സുബ്രഹ്മണ്യൻ കുറിച്ചു.
Also Read: ഡല്‍ഹി സര്‍വകലാശാലയിലെ മിക്ക സീറ്റുകളും മലയാളി വിദ്യാര്‍ഥികള്‍ നേടുന്നത് എന്തുകൊണ്ട്?
2018 ഡിസംബറിലാണ് ഐഎസ്ബി ഹൈദരാബാദിലെ പ്രൊഫസറായിരുന്ന സുബ്രഹ്മണ്യനെ കേന്ദ്രം സിഇഎ ആയി നിയമിച്ചത്. അരവിന്ദ് സുബ്രഹ്മണ്യന് ശേഷമുള്ള സിഇഎ ആയിരുന്നു അദ്ദേഹം.
I have decided to return back to academia following the completion of my 3-year fulfilling tenure. Serving The Nation has been an absolute privilege 🙏and I have wonderful support and encouragement🙏. My statement: @PMOIndia@narendramodi@FinMinIndia@nsitharamanoffc@PIB_Indiapic.twitter.com/NW5Y64kxJ6
— Prof. Krishnamurthy V Subramanian (@SubramanianKri) October 8, 2021
തനിക്ക് നൽകിയ പിന്തുണയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ധനമന്ത്രി നിർമ്മലാ സീതാരാമനും കെവി സുബ്രഹ്മണ്യൻ നന്ദി പറഞ്ഞു. "എന്റെ പ്രൊഫഷണൽ ജീവിതത്തിന്റെ മൂന്ന് പതിറ്റാണ്ടിനടുത്ത്, ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജിയേക്കാൾ പ്രചോദനാത്മകമായ ഒരു നേതാവിനെ ഞാൻ ഇതുവരെ കണ്ടിട്ടില്ല. സാമ്പത്തിക നയത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ധാരണ, സാധാരണ പൗരന്റെ ജീവിതത്തെ ഉയർത്താൻ ഇത് ഉപയോഗിക്കാനുള്ള ഒരു നിശ്ചയദാർഢ്യവുമായി കൂടിച്ചേരുകയാണ്," പ്രധാനമന്ത്രിയെ പ്രശംസിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
Also Read:എയർ ഇന്ത്യ ടാറ്റ സൺസിന്; സ്വന്തമാക്കിയത് 18,000 കോടിക്ക്
ധനമന്ത്രി നിർമല സീതാരാമനെയും അദ്ദേഹം പ്രശംസിച്ചു. അവരുടെ അഭിപ്രായങ്ങൾ പോലും അവരുടെ പിന്തുണ പോലെ ആത്മാർത്ഥമാണെന്ന് സിബ്രഹ്മണ്യൻ പറഞ്ഞു.
"ഇന്ത്യ നാടകീയമായ മാറ്റത്തിന് സാക്ഷ്യം വഹിക്കുന്നു. അതിശയകരമായ മാറ്റത്തിന്റെ സമയത്ത് അമരത്തുണ്ടാവാൻ കഴിയുന്നത് അവിശ്വസനീയമായ ബഹുമതിയാണ്, അത് എന്നെന്നേക്കുമായി വിലമതിക്കും," അദ്ദേഹം കൂട്ടിച്ചേർത്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.