ചെന്നൈ: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ധനകാര്യ മന്ത്രിയുമായ പി.ചിദംബരത്തിന്റെ വീട്ടില്‍ മോഷണം. ചിദംബരത്തിന്റെ ചെന്നൈയിലെ വീട്ടില്‍ നടന്ന മോഷണത്തില്‍ രണ്ടര ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായത്.

1.5 ലക്ഷം രൂപയും 1 ലക്ഷം രൂപയോളം വില വരുന്ന ആഭരണങ്ങളുമാണ് മോഷണം പോയതെന്ന് പൊലീസ് വ്യക്തമാക്കി. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് മോഷണം നടന്നതെങ്കിലും ഇപ്പോഴാണ് സംഭവം പുറത്താവുന്നത്.

അതേസമയം, വീടിനകത്ത് തന്നെ ഉളളവരെയാണ് സംശയമെന്ന് പൊലീസ് വ്യക്തമാക്കി. കോണ്‍ഗ്രസ് നേതാവിന്റെ വീടിന് പുറത്ത് മുഴുവന്‍ സമയവും പൊലീസ് സുരക്ഷ നല്‍കുന്നുണ്ട്. അതുകൊണ്ടാണ് പുറത്തുനിന്നെത്തിയ മോഷ്ടാവല്ല മോഷണം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook