scorecardresearch

ജമ്മുകശ്​മീരിന്​ കൂടുതൽ സ്വയംഭരണാധികാരം നൽകണമെന്ന് പി.ചിദംബരം; വിമർശനവുമായി ബിജെപി, തളളി കോൺഗ്രസ്

താൻ കശ്​മീരികളുമായി നടത്തിയ ചർച്ചയിലും അവർ അവർ സ്വയം ഭരണം ആഗ്രഹിക്കുന്നുവെന്നാണ്​ മനസിലാക്കാൻ സാധിച്ചതെന്നും ചിദംബരം പറഞ്ഞു

താൻ കശ്​മീരികളുമായി നടത്തിയ ചർച്ചയിലും അവർ അവർ സ്വയം ഭരണം ആഗ്രഹിക്കുന്നുവെന്നാണ്​ മനസിലാക്കാൻ സാധിച്ചതെന്നും ചിദംബരം പറഞ്ഞു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരത്തെ കസ്റ്റഡിയിലെടുക്കാന്‍ സാധ്യത

ന്യൂഡൽഹി: ജമ്മുകശ്​മീരിന്​ കൂടുതൽ സ്വയംഭരണാധികാരം നൽകണമെന്ന്​ മുതിർന്ന കോൺ​ഗ്രസ്​ നേതാവ്​ പി.ചിദംബരം. ഭരണഘടനയുടെ ആർട്ടിക്കിൾ 370 ഉൾക്കൊള്ളണമെന്നും ആ വാചകങ്ങളെ ബഹുമാനിക്കണമെന്നുമാണ്​ കശ്​മീരി​​​ന്റെ ആവശ്യം. അതായത്​, അവർക്ക്​ കൂടുതൽ സ്വയംഭരണം നൽകണമെന്നാണ്​ അത്​ അർഥമാക്കുന്നതെന്ന്​ ചിദംബരം പറഞ്ഞു. താൻ കശ്​മീരികളുമായി നടത്തിയ ചർച്ചയിലും അവർ അവർ സ്വയം ഭരണം ആഗ്രഹിക്കുന്നുവെന്നാണ്​ മനസിലാക്കാൻ സാധിച്ചതെന്നും ചിദംബരം പറഞ്ഞു. തീവ്രവാദ പ്രശ്​നങ്ങൾ നിലനിൽക്കുന്ന കശ്​മീരിന്​ സ്വയംഭരണം നൽകാമെന്ന്​ കരുതുന്നുണ്ടോ എന്ന ചോദ്യത്തിന്​ ഉണ്ടെന്നായിരുന്നു ചിദംബരത്തി​​​ന്റെ മറുപടി.

Advertisment

ചിദംബരത്തിന്റെ പ്രസ്താവനക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി രംഗത്തെത്തി. പരാമർശം ഞെട്ടിപ്പിക്കുന്നതും നാണക്കേടുണ്ടാക്കുന്നതാണെന്നും കേന്ദ്രമന്ത്രി സ്മൃതി ഇറാനി വിമർശിച്ചു. ഇന്ത്യ പല കഷ്ണങ്ങളായി മുറിക്കണമെന്നാണ് ചിദംബരം പറയുന്നത്. സുരക്ഷ ജീവനക്കാരെ കൊലപ്പെടുത്തിയവരെ പിന്തുണയ്ക്കുകയാണ് ചിദംബരവും കോൺഗ്രസുമെന്ന് പറഞ്ഞ സ്മൃതി, ജമ്മു കശ്മീരിലെ ക്രമസമാധാനനില താറുമാറാക്കുകയാണ് അവരുടെ ഉദ്ദേശ്യമെന്നും ആരോപിച്ചു.

ചിദംബരത്തിന്റെ പ്രസ്താവന വിവാദമായതോടെ കോൺഗ്രസ് പാർട്ടിയും അദ്ദേഹത്തെ തള്ളി രംഗത്തെത്തി. ചിദംബരത്തിന്റേത് അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമാണെന്നും പാർട്ടിയുടേതല്ലെന്നും കോൺഗ്രസ് വക്താവ് റൺദീപ് സിങ് സുജേർവാല പറഞ്ഞു. ജമ്മു കശ്മീർ ഇന്ത്യയുടെ അവിഭാജ്യഘടകമാണ്. അത് ചോദ്യം ചെയ്യപ്പെടാതെ അങ്ങനെ തന്നെ നിലനിൽക്കും. ഒരാളുടെ മാത്രം അഭിപ്രായം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അഭിപ്രായമാകണമെന്നില്ല. എന്നാൽ നമ്മുടെ ജനാധിപത്യത്തിൽ ഒരാൾക്കു സ്വന്തം അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

P Chidambaram Jammu And Kashmir

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: