/indian-express-malayalam/media/media_files/uploads/2019/08/Chidambaram.jpg)
ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തിന് പ്രധാനമന്ത്രിയുടെ പിറന്നാള്‍ ആശംസ. കത്തിലൂടെയാണ് നരേന്ദ്രമോദി ചിദംബരത്തിന് ജന്മദിനാശംസകള്‍ നേര്‍ന്നത്. ചിദംബരത്തിന്റെ ഗ്രാമത്തിലെ വിലാസത്തിലായിരുന്നു പ്രധാനമന്ത്രിയുടെ കത്ത് എത്തിയത്.
ഗ്രാമത്തിലെ വിലാസത്തിലെത്തിയ കത്ത് ചിദംബരത്തിന് കൈമാറുകയായിരുന്നു. മോദിയുടെ ആശംസ അപ്രതീക്ഷിത സന്തോഷം നല്‍കിയെന്ന് ചിദംബരം ട്വിറ്ററിലൂടെ പ്രതികരിച്ചു. കുടുംബമാണ് ചിദംബരത്തിന്റെ ട്വിറ്റര്‍ പേജ് കൈകാര്യം ചെയ്യുന്നത്.
ചിദംബരത്തിന് ആരോഗ്യവും സന്തോഷവും ആശംസിച്ചു കൊണ്ടുള്ള കത്തില്‍ ഇനിയും ജനങ്ങള്‍ക്ക് സേവനം ചെയ്യാനാകട്ടേയെന്നും പ്രധാനമന്ത്രി ആശംസിക്കുന്നുണ്ട്. പ്രധാനമന്ത്രിയുടെ കത്തിന് ചിദംബരം നല്‍കിയ മറുപടി ഇതായിരുന്നു.
I have asked my family to tweet on my behalf the following:
Dear Mr. Prime Minister Modi @narendramodi@PMOIndia,
Pleasantly surprised to receive your greetings on my birthday (sent to my village address and forwarded to me) pic.twitter.com/kN381qpFyV— P. Chidambaram (@PChidambaram_IN) September 24, 2019
''നിങ്ങള്‍ ആശംസിച്ചത് പോലെ, ജനങ്ങളെ ഇനിയും സേവിക്കണം. നിര്‍ഭാഗ്യവശാല്‍ നിങ്ങളുടെ അന്വേഷണ ഏജന്‍സികള്‍ എന്നെ അതില്‍ നിന്നും തടയുകയാണ്. ഇപ്പോഴത്തെ അപമാനിക്കല്‍ അവസാനിച്ചാല്‍ ഞാന്‍ ജനങ്ങള്‍ക്കിടയിലേക്ക് മടങ്ങിയെത്തും''.
തിഹാര്‍ ജയിലില്‍ കഴിയുന്ന ചിദംബരത്തിന്റെ ജന്മദിനം സെപ്റ്റംബര്‍ 16 നായിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.