scorecardresearch
Latest News

ഛത്തീ​സ‍്‍ഗ​ഡി​ൽ സുരക്ഷാസേനയുടെ വെടിവെപ്പില്‍ ആറ് നക്സലൈറ്റുകള്‍ കൊല്ലപ്പെട്ടു

വ്യാ​ഴാ​ഴ്ച നാ​രാ​യ​ൺ​പു​രി​ൽ പോ​ലീ​സു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ ര​ണ്ടു ന​ക്സ​ലു​ക​ൾ കൊ​ല്ല​പ്പെ​ട്ടതിന് പിന്നാലെയാണ് പുതിയ ഏറ്റുമുട്ടല്‍

ഛത്തീ​സ‍്‍ഗ​ഡി​ൽ സുരക്ഷാസേനയുടെ വെടിവെപ്പില്‍ ആറ് നക്സലൈറ്റുകള്‍ കൊല്ലപ്പെട്ടു

ന്യൂ​ഡ​ൽ​ഹി: ഛത്തീ​സ്ഗ​ഡി​ൽ സു​ര​ക്ഷാ സൈ​ന്യ​വും നക്സലൈറ്റുകളും ഏറ്റുമുട്ടി. സൈന്യത്തിന്റെ വെടിവെപ്പില്‍ ആ​റു ന​ക്സ​ലു​ക​ൾ കൊ​ല്ല​പ്പെ​ട്ടു. ഇ​തി​ൽ ഒ​രാ​ളു​ടെ മൃ​ത​ദേ​ഹ​വും ഒ​രു എ​കെ 47 റൈ​ഫി​ളും സ്ഫോ​ട​ക വ​സ്തു​ക്ക​ളും സൈ​ന്യം കണ്ടെടു​ത്തു. ദ​ന്തെ​വാ​ഡ​യി​ലെ ബു​ർ​ധു​മി​ലാ​യി​രു​ന്നു ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. വ്യാ​ഴാ​ഴ്ച നാ​രാ​യ​ൺ​പു​രി​ൽ പോ​ലീ​സു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ ര​ണ്ടു ന​ക്സ​ലു​ക​ൾ കൊ​ല്ല​പ്പെ​ട്ടതിന് പിന്നാലെയാണ് പുതിയ ഏറ്റുമുട്ടല്‍.
ജില്ലാ റിസര്‍വ് ഗ്രൂപ്പും സിആര്‍പിഎഫും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് നക്സലേറ്റുകലെ കൊലപ്പെടുത്തിയത്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Chhattisgarh six naxals killed ak rifle recovered in dantewada encounter