ന്യൂഡൽഹി: ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണത്തിൽ 26 സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെട്ടു. ഛത്തീസ്ഗഡിലെ സുഖ്മയിലാണ് ആക്രമണം നടന്നത്. ആറ് പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. സിആർപിഎഫിന്റെ 74-ാം ബറ്റാലിയനിൽ നിന്നുളളവരാണ് മരിച്ച ജവാന്മാർ. ഉച്ചയ്‌ക്ക് 12.25ഓടെയാണ് മാവോയിസ്റ്റ് ആക്രമണം നടന്നത്. സുക്മയിലെ സിആർപിഎഫ് ക്യാമ്പിന് നേരെയാണ് നക്സലുകൾ ആക്രമണം നടത്തിയത്.

90 പേര് അടങ്ങുന്ന സൈനീക സംഘത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ക്യാമ്പിന് അടുത്തെ റോഡ് ഉദ്ഘാടനത്തിനിടെയാണ് ആക്രമണം നടന്നത് എന്ന് സിആർപിഎഫ് വക്താവ് അറിയിച്ചു. സൈനീകരുടെ ആയുധങ്ങൾ മാവോയിസ്റ്റുകൾ കൊള്ളയടിച്ചതായും സൈനീക വക്താവ് അറിയിച്ചു.

ഇതിനിടെ 300ഓളം വരുന്ന മാവോയിസ്റ്റ് സംഘമാണ് തങ്ങളെ ആക്രമിച്ചത് എന്ന് പരിക്കേറ്റ സിആർപിഎഫ് ജവാൻ ഷേർ മുഹമ്മദ് മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തെ അപലപിക്കുന്നതായി കേന്ദ്രമന്ത്രി ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങ് ട്വിറ്ററിൽ കുറിച്ചു. വീരമൃത്യുവരിച്ച സൈനികരുടെ കുടുംബങ്ങളെ അദ്ദേഹം അനുശോചനം അറിയിച്ചു

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ