റായ്പൂർ: ഛത്തീസ്‌ഗഢിൽ അഞ്ച് പേർ ബലാത്സംഗം ചെയ്തുവെന്നാരോപിച്ച് കൗമാരക്കാരിയായ പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ, രണ്ട് മാസത്തിന് ശേഷം അന്വേഷണത്തിന്റെ ഭാഗമായി പോലീസ് മൃതദേഹം പുറത്തെടുത്തു.

ജൂലൈ 19നാണ് പെൺകുട്ടി ബലാത്സംഗം ചെയ്യപ്പെട്ടതെന്നും ജൂലൈ 20ന് ആത്മഹത്യ ചെയ്യുകയായിരുന്നു എന്നും കുടുംബം ആരോപിച്ചു. ഛത്തീസ്ഗഢിൽ നിന്നും 250 കിലോമീറ്റർ അകലെയുള്ള ഗ്രാമത്തിന്റെ പ്രാന്തപ്രദേശത്താണ് മൃതദേഹം സംസ്‌കരിച്ചത്.

സംഭവം തങ്ങളെ അറിയിച്ചിട്ടില്ലെന്നും ബുധനാഴ്ച ചില പ്രാദേശിക മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് തങ്ങൾ വിവരം അറിഞ്ഞതെന്നും പൊലീസ് പറഞ്ഞു. എന്നാൽ താൻ സംഭവം പൊലീസിനെ അറിയിച്ചിരുന്നു എന്നും പൊലീസ് നടപടി സ്വീകരിച്ചില്ലെന്നും മരിച്ച പെൺകുട്ടിയുടെ അമ്മാവൻ മാധ്യമങ്ങളോട് പറഞ്ഞു.

Read More: ഹാഥ്‌റസ് ബലാത്സംഗം: സർക്കാരിനെ മോശമായി ചിത്രീകരിക്കാൻ ശ്രമമെന്ന് യോഗി ആദിത്യനാഥ്

മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുക്കുകയും കൂട്ടബലാത്സംഗത്തിന് കേസെടുക്കുകയും ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടത്താൻ സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചതായി ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.

സംഭവത്തെക്കുറിച്ച് വിവരം ലഭിച്ച ശേഷം പോലീസ് സൂപ്രണ്ടും മറ്റ് ഉദ്യോഗസ്ഥരും ബുധനാഴ്ച അവിടെയെത്തിയതായി മറ്റൊരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

കുടുംബാംഗങ്ങളുടെ പ്രസ്താവന പ്രകാരം ജൂലൈ 19 ന് 17 വയസുള്ള പെൺകുട്ടി അവരോടൊപ്പം അടുത്തുള്ള ഗ്രാമത്തിൽ ഒരു വിവാഹത്തിൽ പങ്കെടുക്കാൻ പോയിരുന്നു.

“അതേ രാത്രി 11 മണിയോടെ രണ്ട് ആൺകുട്ടികൾ അവളെ അടുത്തുള്ള ഒരു വനത്തിലേക്ക് വലിച്ചിഴച്ചു, അവിടെ അഞ്ച് പേർ ലൈംഗികമായി പീഡിപ്പിച്ചു,” അദ്ദേഹം പറഞ്ഞു.

പിറ്റേന്ന് രാവിലെ വീട്ടിലേക്ക് മടങ്ങിയെത്തിയ യുവതി സംഭവങ്ങൾ ആരെയും അറിയിയ്ക്കാതെ ജീവനൊടുക്കുകയായിരുന്നു.

“ലൈംഗികാതിക്രമത്തെക്കുറിച്ച് അറിയാതെ കുടുംബാംഗങ്ങൾ അന്ത്യകർമങ്ങൾ നടത്തി മൃതദേഹം ഗ്രാമത്തിന്റെ പ്രാന്തപ്രദേശത്ത് അടക്കം ചെയ്തു,” അദ്ദേഹം പറഞ്ഞു.

ബുധനാഴ്ച പോലീസ് സംഘത്തിന്റെയും തഹസിൽദാറിന്റെയും സാന്നിധ്യത്തിൽ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി പുറത്തെടുത്തു. കൂട്ടബലാത്സംഗത്തിന് കേസെടുക്കുകയും മൂന്ന് പ്രതികളെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.

Read More in English: Chhattisgarh Police exhume girl’s body months after her ‘gangrape’

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook