റായ്‌പൂർ: ഛത്തീസ്‌ഗഡിലെ ബിജാപൂരിൽ നടന്ന ഏറ്റുമുട്ടലിൽ 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. അഞ്ച് സംസ്ഥാനങ്ങളിൽ നിന്നുളള സംയുക്ത സംഘമാണ് മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടിയത്. തെലങ്കാന-ഛത്തീസ്‌ഗഡ് അതിർത്തി ഗ്രാമത്തിലാണ് ഏറ്റുമുട്ടൽ നടന്നത്.
തെലങ്കാന, ആന്ധ്ര, ഒഡിഷ, ഛത്തീസ്‌ഗഡ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ നിന്നുളള സംഘമാണ് മാവോയിസ്റ്റുകളെ കീഴ്പ്പെടുത്തിയത്. ഇവർ ഈ പ്രദേശത്ത് സംയുക്ത തിരച്ചിൽ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടൽ നടന്നത്.