scorecardresearch

മുതിർന്ന നേതാക്കളെ രക്ഷിക്കാൻ ചത്തീസ്‌ഗഡിൽ മാവോയിസ്റ്റ് സ്ത്രീകൾ പൊലീസുമായി ഏറ്റുമുട്ടി മരിച്ചു

പൊലീസുമായി ഏറ്റുമുട്ടിയവരിൽ ഏഴ് പേർ സ്ത്രീകൾ, മൂന്ന് പേർ മാവോയിസ്റ്റ് മാധ്യമ സംഘം

റായ്‌പൂർ: ഛത്തീസ്ഗഡിൽ അഞ്ച് സംസ്ഥാനങ്ങളിലെ പൊലീസ് സംഘത്തോട് ഏറ്റുമുട്ടി കൊല്ലപ്പെട്ട ഏഴ് മാവോയിസ്റ്റുകൾ സ്ത്രീകൾ. ആകെ പത്ത് പേരാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട സ്ത്രീകൾ മുതിർന്ന നേതാക്കളെ രക്ഷപ്പെടാൻ സഹായിക്കുകയായിരുന്നുവെന്ന് പൊലീസ് വിശദീകരിച്ചു.

മാവോയിസ്റ്റ് വനിത സായുധ സംഘമായ ദളം അംഗങ്ങളാണ് മരിച്ച സ്ത്രീകൾ. പെഡ്ഡ ബുദ്രി, സോമിദി, കോശി, രമെ, മല്ലേഷ്, ഇന്ദ്രാവതി, ബുദ്രി, സഞ്ജീവ്, ഇതു, പ്രഭാകർ എന്നിവരാണ് പൊലീസിനോട് ഏറ്റുമുട്ടി മരിച്ചത്. അതേസമയം ഇവരെ പൊലീസ് വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് മാവോയിസ്റ്റ് ആരോപണം.

ദണ്ഡകാരണ്യ സ്പെഷൽ സോണൽ കമ്മിറ്റി നേതാക്കളെ പുജാരികാങ്കറിൽ നടക്കുന്ന പ്രത്യേക യോഗത്തിനായി അനുഗമിച്ച മാധ്യമ സംഘാംഗങ്ങളായ മൂന്ന് പുരുഷന്മാരാണ് കൊല്ലപ്പെട്ട മറ്റുളളവർ. ഇവർ മുതിർന്ന നേതാക്കളെ രക്ഷപ്പെടുത്തുന്നതിൽ വിജയിച്ചതായി പൊലീസ് തന്നെ സമ്മതിച്ചു. പൊലീസിന്റെ ശ്രദ്ധ തങ്ങളിലേക്ക് തിരിച്ചാണ് ഇവർ പ്രധാന നേതാക്കളെ രക്ഷപ്പെടുത്തിയത്.

തെലങ്കാന പൊലീസ് ഛത്തീസ്‌ഗഡിലെ സർക്കാരിന് നൽകുന്ന സഹായത്തെ ചെറുക്കാനുളള തന്ത്രങ്ങൾ മെനയുകയായിരുന്നു യോഗത്തിന്റെ ലക്ഷ്യം എന്ന് കരുതുന്നു. കൊല്ലപ്പെട്ട പത്തിൽ ഒൻപത് പേരും ഛത്തീസ്‌ഗഡ് സ്വദേശികളാണ്. ഒരാൾ തെലങ്കാന സ്വദേശിയും.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Chhattisgarh maoist encounter seven of 10 killed were women who helped seniors escape