ന്യൂഡൽഹി: ഛത്തീസ്‌ഗഡിലെ സുക്‌മ ജില്ലയിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തിൽ 11 സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെട്ടു. അഞ്ച് പേർക്ക് പരുക്കേറ്റു. ഇവരുടെ നില ഗുരുതരമാണ്. സുക്‌മ ജില്ലയിലെ ഭേജിയിലാണ് ആക്രമണമുണ്ടായത്. ജവാന്മാരുടെ മണരം മുഖ്യമന്ത്രി രമൺ സിങ് സ്ഥിരീകരിച്ചു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്.
