ഛത്തീസ്ഘട്ടിലെ ബിജാപൂർ ജില്ലയിലുണ്ടായ വെടിവെയ്പ്പിൽ പത്ത് മാവോയ്സ്റ്റുകൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. സംഭവസ്ഥലത്ത് നിന്ന് ആയുധങ്ങൾ കണ്ടെടുത്തെന്നും മാവോയ്സ്റ്റുകൾക്കായുള്ള തിരച്ചിൽ തുടരുകയാണെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

ഭായിറാംഘട്ടിൽ നിന്നും 25 കിലോമീറ്റർ അകലെ അഭൂജ്മാദിൽ രാവിലെ 11 മണിയോടെയായിരുന്നു വെടിവെയ്പ്പുണ്ടായത്.

ശനിയാഴ്ച ഗോഡൽഗുദയിലുണ്ടായ വെടിവെയ്പ്പിൽ ഒരു സ്ത്രീയും കൊല്ലപ്പെട്ടിരുന്നു. സിആർപിഎഫും മവോയിസ്റ്റുകളുമായുണ്ടായ വെടിവെയ്പ്പിലാണ് സ്ത്രീ കൊല്ലപ്പെട്ടത്. മറ്റൊരു സ്ത്രീയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.

എന്നാൽ വ്യാജ ഏറ്റുമുട്ടലിന്റെ ഭാഗമായാണ് സ്ത്രീ കൊല്ലപ്പെട്ടതെന്ന് പ്രദേശ വാസികൾ ആരോപിക്കുന്നു. പെടിയാം സുക്ക എന്ന സ്ത്രീയാണ് വെടിവെയ്പ്പിൽ ഗുരുതരമായി പരിക്കേറ്റ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ കൽമി ദേവേ ഇപ്പോഴും ചികിത്സയിലാണ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ