ന്യൂഡൽഹി: ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകൾ പിടികൂടിയ സിആർപിഎഫ് കോബ്ര യൂണിറ്റ് കോൺസ്റ്റബിൾ രാകേശ്വർ സിംഗ് മൻഹാസിനെ അഞ്ച് ദിവസത്തിന് ശേഷം വിട്ടയച്ചു.
പ്രാദേശിക നേതാക്കളും മാധ്യമപ്രവർത്തകരും അടങ്ങുന്ന സംഘം വ്യാഴാഴ്ച മൻഹാസിനെ സ്വീകരിച്ചത്. ബസഗുഡ പോലീസ് സ്റ്റേഷനിൽ എത്തിയ അദ്ദേഹത്തെ വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോയതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ.
Read More: മഹാരാഷ്ട്ര ലോക്ക്ഡൗൺ: ട്രെയിൻ ടിക്കറ്റ് ലഭിക്കാതെ റെയിൽവേ സ്റ്റേഷനുകളിൽ കഴിച്ചുകൂട്ടി തൊഴിലാളികൾ
ഏപ്രിൽ മൂന്നിന് സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മിൽ നടന്ന വെടിവയ്പിനു പിറകെയാണ് മൻഹാസിനെ കാണാതായത്. മൂന്ന് ദിവസത്തിന് ശേഷം ഏപ്രിൽ ആറിന് ജവാൻ തങ്ങളുടെ കസ്റ്റഡിയിലാണെന്ന് മാവോയിസ്റ്റുകൾ പറഞ്ഞിരുന്നു.
“സർക്കാർ മധ്യസ്ഥരുടെ പേര് പ്രഖ്യാപിക്കണം. അതിനുശേഷം, ഞങ്ങളുടെ കസ്റ്റഡിയിലുള്ള പോലീസുകാരനെ വിട്ടയയ്ക്കും. അതുവരെ ഞങ്ങളുടെ സംരക്ഷണയിൽ അദ്ദേഹം സുരക്ഷിതനാകും. ”നിരോധിത സിപിഐ (മാവോയിസ്റ്റ്) സംഘടനയുടെ ദണ്ഡകാരണ്യ മേഖലാ സമിതി (ഡിഎസ്സെഡ്) വക്താവ് വികൽപ് ഒരു പത്രക്കുറിപ്പിൽ പറഞ്ഞിരുന്നു.
മൻഹാസിനെ കാണാനില്ലെന്നും പത്രക്കുറിപ്പിന്റെ കൃത്യത പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും ബസ്തർ ഐജി ഒരു പ്രസ്താവനയിൽ പറഞ്ഞിരുന്നു.
Read More: മാസ്ക് ശരിയായി ധരിച്ചില്ല; ഓട്ടോ ഡ്രൈവറെ തല്ലിച്ചതച്ച് പൊലീസ്
ഒരു ദിവസത്തിനുശേഷം, ബുധനാഴ്ച, സിപിഐ (മാവോയിസ്റ്റ്) മൻഹാസിന്റെ ഒരു ചിത്രം പ്രസിദ്ധപ്പെടുത്തിയിരുന്നു. ഒരു താൽക്കാലിക അഭയകേന്ദ്രത്തിൻ അദ്ദേഹം ഒരു പ്ലാസ്റ്റിക് പായയിൽ ഇരിക്കുന്നതിന്റെ ചിത്രനാൻ് മാവോയിസ്റ്റ് സംഘടന പുറത്തുവിട്ടത്.
സിആർപിഎഫിലെ എലൈറ്റ് കമാൻഡോ ബറ്റാലിയൻ ഫോർ റിസല്യൂട്ട് ആക്ഷൻ (കോബ്ര) യൂണിറ്റിലെ കോൺസ്റ്റബിളായ മൻഹാസ് ജമ്മുവിൽ നിന്നുള്ള സൈനികനാണ്. ഞായറാഴ്ച, അദ്ദേഹത്തെ കാണാതായതായി പ്രഖ്യാപിച്ചതിന് ശേഷം, ഒരു മുതിർന്ന സിആർപിഎഫ് ഉദ്യോഗസ്ഥൻ ജമ്മുവിലെ അദ്ദേഹത്തിന്റെ കുടുംബത്തെ സന്ദർശിച്ചിരുന്നു. .
മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലിൽ 22 സുരക്ഷാ സേനാംഗങ്ങളാണ് കൊല്ലപ്പെട്ടത്. അതിൽ ഏഴുപേർ കോബ്ര യൂണിറ്റിലെ സിആർപിഎഫ് കമാൻഡോകളാണ്.
ഏപ്രിൽ 6 ലെ പത്രക്കുറിപ്പിൽ, ഓപ്പറേഷനിൽ മരിച്ച നാല് മാവോയിസ്റ്റുകളുടെ പേരുകൾ ഡിഎസ്ഇസഡ്സി പ്രസിദ്ധീകരിച്ചിരുന്നു. 14 ആയുധങ്ങളും രണ്ടായിരത്തിലധികം വെടിയുണ്ടകളും മറ്റ് വസ്തുക്കളും മാവോയിസ്റ്റുകൾക്ക് തട്ടിയെടുത്തെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.