റായ്‌പൂർ: ഛത്തീസ്‌ഗഡിൽ രമൺ സിംഗ് സർക്കാരിനെതിരെ കോൺഗ്രസിന്റെ 168 ഇന കുറ്റപത്രം. അവിശ്വാസ പ്രമേയവുമായി സർക്കാരിനെതിരെ ആഞ്ഞടിക്കുകയാണ് കോൺഗ്രസ് ഛത്തീസ്‌ഗഡിൽ. സർക്കാർ വാഗ്ദാനങ്ങൾ പാലിക്കുന്നില്ലെന്നും മന്ത്രിമാർക്കെതിരായി നിരവധി അഴിമതി ആരോപണങ്ങൾ ഉയർന്നുവെന്നുമാണ് കോൺഗ്രസ് ആരോപിക്കുന്നത്.

അപ്രഖ്യാപിത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം പോകുന്നതെന്ന് ആരോപിച്ച കോൺഗ്രസ് എംഎൽഎമാർ, മാധ്യമങ്ങൾ ആക്രമിക്കപ്പെടുകയാണെന്നും പറഞ്ഞിട്ടുണ്ട്. സ്ത്രീകൾ സുരക്ഷിതരെല്ലെന്നും അതിക്രമങ്ങൾ വർദ്ധിച്ചുവെന്നും കുറ്റപത്രത്തിൽ പറയുന്നു.

അതേസമയം കഴിഞ്ഞ 14 വർഷത്തെ ഭരണത്തിനിടയിൽ സംസ്ഥാനത്ത് ബിജെപി സർക്കാർ ജനക്ഷേമ പ്രവർത്തനങ്ങൾ നടപ്പിലാക്കുകയാണെന്ന് പറഞ്ഞ രമൺ സിംഗ് കോൺഗ്രസിന്റേത് അടിസ്ഥാന രഹിതമായ ആരോപണങ്ങളാണെന്നും ചൂണ്ടിക്കാട്ടി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook