റായ്‌പൂര്‍: രണ്ടുഘട്ടങ്ങളിലായി നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഛത്തീസ്ഗഡില്‍ അവസാന ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. മാവോയിസ്റ്റ് ബാധിത എട്ടു ജില്ലകളിലെ 18 മണ്ഡലങ്ങളിലേക്ക് 12ന് വോട്ടെടുപ്പ് നടന്നിരുന്നു. ആദിവാസി മേഖലയായ സര്‍ജുഗയിലെ 14 മണ്ഡലങ്ങള്‍ രണ്ടാം ഘട്ടത്തില്‍ കോണ്‍ഗ്രസിനും ബിജെപിക്കും നിര്‍ണായകമാണ്. ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്ന സംസ്ഥാനത്ത് ബിജെപിക്ക് പോരാട്ടം കടുക്കും.

രാവിലെ 7 മുതല്‍ 3 വരെ ചില ബൂത്തുകളില്‍ വോട്ടെടുപ്പ് നടക്കുന്നുണ്ട്. അതേസമയം, ബാക്കി ബൂത്തുകളില്‍  8 മണി മുതൽ  5 വരെയാണ് വോട്ടെടുപ്പ്. 72 സീറ്റുകളിലേക്കായി 1.54 കോടി വോട്ടര്‍മാരാണ് സമ്മതിദാനാവകാശം വിനിയോഗിക്കുക. ഇതില്‍ 77.53 ലക്ഷം സ്ത്രീകളും 76.46 ലക്ഷം പുരുഷന്മാരും 877 ട്രാന്‍സ് വിഭാഗവുമാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, രാജ്ബബ്ബര്‍, നവജ്യോത് സിങ് സിദ്ദു തുടങ്ങി നിരവധി ദേശീയ നേതാക്കളാണ് രണ്ടാം ഘട്ട പ്രചാരണത്തിനെത്തിയത്. 72 മണ്ഡലങ്ങളിലേക്കാണ് രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ