റായ്പൂർ: ഛത്തീസ്ഗഡിൽ മൂന്നു സ്ത്രീകളടക്കം ഏഴു നക്‌സലൈറ്റുകളെ പ്രത്യേക ദൗത്യസേന വെടിവച്ചു കൊലപ്പെടുത്തി. ദണ്ഡേവാഡ-ബിജാപൂർ ജില്ലകളുടെ അതിർത്തിയിലെ വനത്തിൽ നടന്ന ഏറ്റുമുട്ടലിലാണ് ഇവരെ കൊലപ്പെടുത്തിയത് ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു. ഇവരുടെ കൈയ്യിൽനിന്നും അത്യാധുനിക ആയുധങ്ങളും കണ്ടെടുത്തു അവർ​അറിയിച്ചു..

ഇന്നു രാവിലെ ആറു മണിയോടെയായിരുന്നു ഏറ്റുമുട്ടലുണ്ടായത്. ദണ്ഡേവാഡ-ബിജാപൂർ ജില്ലകളിലെ നക്സലുകളുടെ ശക്തികേന്ദ്രങ്ങളിൽ ഡിസ്ട്രിക്ട് റിസർവ് ഗാർഡും സ്പെഷ്യൽ ടാസ്ക് ഫോഴ്സും തിരച്ചിൽ നടത്തുകയായിരുന്നു. ഇതിനിടെ നക്സലൈറ്റുകൾ   വെയ്ക്കുകയായിരുന്നു. സുരക്ഷാ സൈന്യം തിരിച്ചു വെടിവയ്ക്കുകയും ഏഴ് നക്സലൈറ്റുകൾ  കൊല്ലപ്പെടുകയും ചെയ്തുവെന്ന് ഡപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് പി.സുന്ദർ രാജ് പറഞ്ഞു.

കൊല്ലപ്പെട്ടവരിൽ മൂന്നു പേർ സ്ത്രീകളാണെന്ന് സുന്ദർ രാജ് പറഞ്ഞു. ഇവരുടെ പക്കൽനിന്നും അത്യാധുനിക തോക്കുകളും കണ്ടെത്തിയെന്ന് അദ്ദേഹം പറഞ്ഞു. തലസ്ഥാന നഗരമായ റായ്പൂരിൽനിന്നും 450 കിലോമീറ്റർ അകലെയായാണ് ഏറ്റുമുട്ടൽ നടന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ