scorecardresearch
Latest News

സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയെ വെല്ലാന്‍ ഛത്രപതി ശിവജി പ്രതിമ; 3643.78 കോടി ചെലവ്

സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള പ്രകാരം പ്രതിമ നിര്‍മ്മാണവും കടല്‍ഭിത്തി നിര്‍മ്മാണവും 2019-20ല്‍ ആരംഭിക്കും

മുംബൈ: അറബിക്കടലില്‍ മുംബൈ തീരത്ത് നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന ഛത്രപതി ശിവജിയുടെ പ്രതിമയ്ക്ക് 3643.78 കോടി രൂപ ചെലവ് വരുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍. പട്ടേല്‍ പ്രതിമയായ സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയെക്കാള്‍ ഉയരത്തിലുള്ള പ്രതിമയുടെ നിര്‍മ്മാണം 2022-23ഓടെ പൂര്‍ത്തിയാകും.

സ്ഥലത്തിന്റെ സർവ്വേ, സുരക്ഷാ ക്രമീകരണങ്ങള്‍ എന്നിവ ഉള്‍പ്പെടെയാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്. ഇക്കഴിഞ്ഞ നവംബര്‍ ഒന്നിന് പ്രതിമയുടെ നിര്‍മ്മാണത്തിനായി സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കുകയും ഇതിനായി 3700.84 കോടി രൂപ അനുവദിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം പ്രതിമ നിര്‍മ്മാണത്തിന് 3643.72 കോടി രൂപയേ വേണ്ടുള്ളൂ. അതായത് ആദ്യം അനുവദിച്ച തുകയെക്കാള്‍ 56.70 കോടി രൂപ കുറവ്.

പ്രതിമാ നിര്‍മ്മാണത്തിന്റെ ചെലവ് 2581 കോടി രൂപയും ജിഎസ്ടി 309.72 കോടി രൂപയുമായിരിക്കും. 236 കോടി രൂപ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുന്നതിനും 45 കോടി രൂപ സ്ഥിരമായി ജല-വൈദ്യുത വിതരണത്തിനുമാണ്.

നിലവില്‍ സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള പ്രകാരം പ്രതിമ നിര്‍മ്മാണവും കടല്‍ഭിത്തി നിര്‍മ്മാണവും 2019-20ല്‍ ആരംഭിക്കും. 212 മീറ്റര്‍ ഉയരമുള്ള ശിവജി പ്രതിമ നിര്‍മ്മിക്കാനായിരുന്നു മഹാരാഷ്ട്ര സര്‍ക്കാരിന്റെ ആദ്യ തീരുമാനം. എന്നാല്‍, യുപിയില്‍ രാമന്റ പ്രതിമ നിര്‍മ്മിക്കാന്‍ തീരുമാനിച്ചതോടെ പ്രതിമ 212 മീറ്ററില്‍ നിന്ന് 230 മീറ്ററാക്കി ഉയര്‍ത്തുകയായിരുന്നു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Chhatrapati shivaji statue in sea to cost maharashtra exchequer rs 3643 78 crore