ചെന്നൈ: വീടിനകത്തുവച്ച് യുവതിയെ തീകൊളുത്തി കൊലപ്പെടുത്തി. ചെന്നൈയിലെ അടമ്പാക്കം പ്രദേശത്ത് ഇന്നലെ രാത്രിയാണ് സംഭവം. ഇന്ദുജ എന്ന പെൺകുട്ടിയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. പ്രണയാഭ്യർഥനയുമായി പെൺകുട്ടിയുടെ പിറകേ നടന്ന യുവാവാണ് കൃത്യത്തിനു പിന്നിലെന്നാണ് സൂചന.

ഇന്നലെ രാത്രിയോടെ വീട്ടിലെത്തിയ യുവാവ് പെൺകുട്ടിയെ തീ കൊളുത്തുകയായിരുന്നു. പെൺകുട്ടിയെ രക്ഷിക്കാനെത്തിയ അമ്മയ്ക്കും സഹോദരിക്കും പൊളളലേറ്റു. ഗുരുതരമായി പരുക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ