scorecardresearch

ഏഴു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ എൻജിനീയര്‍ക്ക് വധശിക്ഷ

ജയിലിലായിരുന്ന ഇയാള്‍ ജാമ്യത്തിലിറങ്ങി മാതാവിനെ കൊലപ്പെടുത്തിയെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്

ജയിലിലായിരുന്ന ഇയാള്‍ ജാമ്യത്തിലിറങ്ങി മാതാവിനെ കൊലപ്പെടുത്തിയെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
ഏഴു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ എൻജിനീയര്‍ക്ക് വധശിക്ഷ

ചെന്നൈ: അയല്‍ക്കാരിയായ ഏഴു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ 23കാരനായ എൻജിനീയര്‍ക്ക് വധശിക്ഷ. മദ്രാസ് ഹൈക്കോടതിയാണ് ഇന്ന് വിധി പ്രസ്താവിച്ചത്. പിതാവിന്റെ പരാതിയെ തുടര്‍ന്ന് ജയിലിലായിരുന്ന ഇയാള്‍ ജാമ്യത്തിലിറങ്ങി മാതാവിനെ കൊലപ്പെടുത്തിയെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്.

Advertisment

അയല്‍ക്കാരിയായ കുട്ടിയെ തന്റെ വീട്ടിലെത്തിച്ചാണ് എസ്.ദുശ്വന്ത് പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. പട്ടിക്കുഞ്ഞിനൊപ്പം കളിക്കാന്‍ അനുവദിക്കാം എന്ന് അറിയിച്ചാണ് ഏഴു വയസുകാരിയെ ഇയാള്‍ വീട്ടിലെത്തിച്ചത്. തുടര്‍ന്ന് പീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തിയ ശേഷം മൃതദേഹം ബാഗിലാക്കി ദേശീയ പാതയോരത്ത് കൊണ്ടു പോയി കത്തിച്ചു. ഫെബ്രുവരിയില്‍ ദുശ്വന്തിന് പ്രാദേശിക കോടതി വധശിക്ഷ വിധിച്ചിരുന്നു. തുടര്‍ന്ന് പ്രതി കോടതി വിധിക്കെതിരെ മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ഏറെ കോലാഹലങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഇടയാക്കിയ കേസില്‍ ദൃക്സാക്ഷികളൊന്നും ഉണ്ടായിരുന്നില്ല. തുടര്‍ന്ന് സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതിയെ പിടികൂടിയത്. ജാമ്യത്തിലിറങ്ങിയ ശേഷം കഴിഞ്ഞ ഡിസംബറിൽ ഇയാള്‍ സ്വന്തം മാതാവിനെ കൊലപ്പെടുത്തിയെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്.

മാതാവിനെ കൊലപ്പെടുത്തി ആഭരണങ്ങള്‍ കൈക്കലാക്കി ഇയാള്‍ മുംബൈയിലേക്ക് ഒളിച്ചോടുകയായിരുന്നു. തുടര്‍ന്ന് ചെന്നൈ പൊലീസ് മുംബൈയിലെത്തി ഇയാളെ പിടികൂടിയെങ്കിലും ദുശ്വന്ത് തന്ത്രപൂര്‍വ്വം രക്ഷപ്പെട്ടു. തുടര്‍ന്ന് ഒരു ദിവസം കഴിഞ്ഞ് പ്രതി വീണ്ടും പിടിയിലാവുകയായിരുന്നു.

Advertisment
Chennai Child Abuse Murder

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: