ചെന്നൈ: മഴ ശക്തമായി പെയ്തതോടെ ദുരിതത്തിലായ തമിഴ്നാട്ടിൽ 12 പേർ മരണപ്പെട്ടതായി റിപ്പോർട്ട്. തിങ്കളാഴ്ച വരെ തമിഴ്നാടിന്റെ തീരപ്രദേശങ്ങളിൽ ഇടിയോട് കൂടിയ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകിയിരിക്കുന്ന റിപ്പോർട്ട്.

ജനങ്ങളോട് ജാഗ്രത പാലിക്കാൻ സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. വില്ലുപുരം, തിരുവള്ളൂർ, തിരുവാരൂർ ജില്ലകളെയാണ് മഴ കൂടുതൽ ശക്തമായി ബാധിച്ചത്. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് മഴ ശക്തി പ്രാപിച്ചത്.

Chennai: People move through a flooded road after heavy incessant rains due to the onset of North East Monsoon, in Chennai on Tuesday. PTI Photo (PTI10_31_2017_000204B)

ചെന്നൈ നഗരത്തിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മഴയുടെ ശക്തി കുറയുന്നത് വരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി മഴ സാരമായി ബാധിച്ച പ്രദേശങ്ങൾ സന്ദർശിച്ചു.

ചെന്നൈയിലും മറ്റ് തീരദേശ നഗരങ്ങളിലുമായി ഏതാണ്ട് 105 അഭയാർത്ഥി ക്യാംപുകളാണ് തുറന്നത്. പതിനായിരത്തിലധികം പേരെ ഇവിടങ്ങളിൽ പാർപ്പിച്ചിട്ടുണ്ട്.

ശക്തമായ മഴയിൽ ഇടിഞ്ഞുവീണ മതിലിന് മുകളിൽ കൂടി വെള്ളം കുത്തിയൊഴുകുന്നു

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook