scorecardresearch

വാട്ട്സാപ്പിലൂടെ വിദ്വേഷ പ്രസംഗം; പൊലീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍

വകുപ്പുതല അന്വേഷണ വിധേയമായാണ് സസ്പെന്‍ഷന്‍

വകുപ്പുതല അന്വേഷണ വിധേയമായാണ് സസ്പെന്‍ഷന്‍

author-image
WebDesk
New Update
Hate Speech | Police | Chennai

രാജേന്ദ്രന്‍

ചെന്നൈ: വാട്ട്സ്ആപ്പിലൂടെ ഓഡിയോ സന്ദേശത്തില്‍ സമുദായങ്ങള്‍ക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയ പൊലീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍. ഗ്രേറ്റര്‍ ചെന്നൈ പൊലീസ് കമ്മിഷണര്‍ സന്ദീപ് റായ് റാത്തോറാണ് സംഭവത്തില്‍ നടപടിയെടുത്തത്.

Advertisment

ട്രാഫിങ് ഇന്‍വെസ്റ്റിഗേഷന്‍ വിങ്ങിലെ ഇന്‍സ്പെക്ടറായ പി രാജേന്ദ്രനാണ് വിദ്വേഷ പ്രസംഗം നടത്തിയതെന്നാണ് പൊലീസില്‍ നിന്ന് ലഭിക്കുന്ന വിവരം. സോഷ്യൽ മീഡിയയിൽ മതപരമായ അഭിപ്രായം പങ്കുവെച്ചതിന് രാജേന്ദ്രനെ സസ്‌പെൻഡ് ചെയ്തതായി ഗ്രേറ്റർ ചെന്നൈ പോലീസ് ട്വീറ്റ് ചെയ്തു.

ആത്മീയഗാനം പങ്കുവച്ച ക്രിസ്റ്റഫര്‍ എന്നയാള്‍ക്ക് മറുപടിയായിട്ടാണ് രാജേന്ദ്രന്‍ ഓഡിയോ സന്ദേശം അയച്ചത്. വകുപ്പുതല അന്വേഷണ വിധേയമായാണ് സസ്പെന്‍ഷന്‍.

പരിശീലനത്തിനിടെ, വൈകാരിക വിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോൾ എങ്ങനെ പെരുമാറണമെന്ന് പൊലീസുകാർക്ക് മാർഗനിർദേശം നൽകിയിട്ടുണ്ടെന്ന് അഡീഷണൽ പോലീസ് കമ്മീഷണർ (ട്രാഫിക്) കപിൽ കുമാർ സരത്കർ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.

Advertisment

“പരിശീലന കാലയളവിൽ, സഹിഷ്ണുത പുലർത്താനും വ്യക്തിപരമായ വിശ്വാസങ്ങൾ ജോലിയില്‍ പ്രതിഫലിക്കുന്നില്ലെന്ന് ഉറപ്പാക്കാനും നിര്‍ദേശിക്കുന്നുണ്ട്. അത്തരത്തിലുള്ള എന്തെങ്കിലും സംഭവിച്ചാൽ, ഞങ്ങൾ കർശനമായ നടപടിയെടുക്കും,” ശരത്കർ പറഞ്ഞു.

Chennai

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: