ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ തുരങ്കപാത ഉദ്ഘാടനത്തിനൊരുങ്ങുന്നു. ചെനാനി-നശ്രി എന്ന ഈ ടണൽ പ്രധാന മന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം ചെയ്യുക. ഉധംപുർ ജില്ലയിലെ ചെനാനിയിൽ ആരംഭിച്ച്, റംബാൻ ജില്ലയിലെ നശ്രിയിൽ അവസാനിക്കുന്ന ഈ തുരങ്കം ഹിമാലയത്തെ തുളച്ച് കടന്നുപോകുന്നു. ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ തുരങ്കപാതയാണിത്. ജമ്മുവിൽനിന്ന് ശ്രീനഗറിലേയ്ക്കുള്ള ദേശീയപാത 44ൽ നിർമാണം പൂർത്തീകരിച്ചിരിക്കുന്ന ഈ തുരങ്കപാത സമുദ്രനിരപ്പിൽനിന്ന് 1,200 മീറ്റർ ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. 9.2 കിലോമീറ്ററാണ് തുരങ്കത്തിന്റെ ദൈർഘ്യം.

പാത വന്നതോടെ ജമ്മു കശ്മീരും ശ്രീനഗറും തമ്മിലുള്ള ദുരം 30.11 കിമി ആയി കുറഞ്ഞു. ഇതോടെ ജമ്മു കശ്മീരിനും ശ്രീനഗറിനും ഇടയിലുള്ള യാത്രാ ദൂരം രണ്ടര മണിക്കൂറായി കുറഞ്ഞു. 3,720 കോടിയാണ് തുരങ്കപാത നിർമ്മിക്കാൻ വേണ്ടി വന്ന തുക. തുരങ്കത്തിനായി കണക്കുകൂട്ടിയ തുകയിൽ നിന്നും 1,200 കോടി അധികമാണ് നിർമ്മാണം പൂർത്തീകരിക്കാൻ വേണ്ടി വന്നത്

അഞ്ചര വര്‍ഷംകൊണ്ടാണ് ഈ പാതയുടെ പണി പൂര്‍ത്തിയാക്കിയത് എന്നതും സവിശേഷതയാണ്. പരമാവധി സുരക്ഷ ഉറപ്പുവരുത്തി, അടിയന്തിര സാഹചര്യങ്ങള്‍ നേരിടുന്നതിനുള്ള ക്രമീകരണങ്ങളോടെയാണ് തുരങ്കം നിര്‍മിച്ചിരിക്കുന്നത്. ഇതിനായി ആധുനിക സാങ്കേതികവിദ്യകളാണ് ഉപയോഗിച്ചിരിക്കുന്നത്.ടണലിൽ കൺട്രോൾ കമ്മ്യൂണിക്കേഷൻ, വെന്റിലേഷൻ, വീഡിയോ സർവെയിലൻസ്, പവർ സപ്ലൈ, എസ്ഓഎസ് കോൾ ബോക്‌സ്, ഫയർ ഫൈറ്റിങ്ങ് ആന്റ് ആക്‌സിഡന്റ് ഡിറ്റക്ഷൻ, എഫ്.എം സിഗ്നൽ റിപീറ്റർ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. 50 കിമി ആണ് പാതയിലെ സ്പീഡ് ലിമിറ്റ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook