ചെന്നൈ: കത്തി കാട്ടി ഭീഷണിപ്പെടുത്തി 50 ഓളം സ്ത്രീകളെ ബലാൽസംഗം ചെയ്ത യുവാവ് ചെന്നൈയിൽ അറസ്റ്റിലായി. മദൻ അരിവളകൻ (28) ആണ് പൊലീസിന്റെ വലയിലായത്. ബലാൽസംഗത്തിനു ശേഷം സ്ത്രീകളുടെ പണവും സ്വർണാഭരണങ്ങളും കവരുന്നതും ഇയാളുടെ രീതിയാണ്. ബലാൽസംഗത്തിന്റെ വിഡിയോ മൊബൈലിൽ ഷൂട്ട് ചെയ്യുകയും ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു.

കത്തി കാട്ടി ഭീഷണിപ്പെടുത്തി ബലാൽസംഗം ചെയ്തതായി ഒരു സ്ത്രീ നൽകിയ പരാതിയെത്തുടർന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്. ഇയാളുടെ കൈവശമുണ്ടായിരുന്ന മൊബൈൽ പരിശോധിച്ചപ്പോഴാണ് നിരവധി സ്ത്രീകളെ ബലാൽസംഗം ചെയ്തതിന്റെ വിഡിയോ കണ്ടെത്തിയത്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. സ്ത്രീകളെ ഫോണിലൂടെ വലയിലാക്കിയശേഷം ഒറ്റയ്ക്ക് ഉളള സമയത്ത് വീട്ടിലെത്തിയാണ് ഇയാൾ ബലാൽസംഗം ചെയ്തിരുന്നത്. കത്തി കാട്ടി ഭീഷണിപ്പെടുത്തിയാണ് പല സ്ത്രീകളെയും ബലാൽസംഗം ചെയ്തത്. ഇത് മൊബൈലിൽ ഷൂട്ടു ചെയ്യുകയും പിന്നീട് ഈ ദൃശ്യങ്ങൾ കാട്ടി വീണ്ടും പീഡിപ്പിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു.

ബെംഗളൂരുവിൽ സോഫ്റ്റ്‌വെയർ എൻജിനീയറായി ജോലി ചെയ്തിട്ടുളള മദൻ 2015 ലാണ് ചെന്നൈയിലെത്തിയത്. അവിടെ ജോലി കിട്ടാതായതോടെ ചെറിയ മോഷണങ്ങളൊക്കെ തുടങ്ങി. ഒരു തവണ കവർച്ച ചെയ്ത സ്ത്രീയെ ബലാൽസംഗം ചെയ്തു. അതിനുശേഷമാണ് മറ്റു സ്ത്രീകളെയും ഇത്തരത്തിൽ ബലാൽസംഗം ചെയ്യാനുളള പ്രവണത ഉണ്ടായതെന്നും മദൻ പൊലീസിനോട് പറഞ്ഞു. കത്തി കാട്ടി ഭീഷണിപ്പെടുത്തി നിരവധി സ്ത്രീകളെ അവരുടെ വീട്ടിൽവച്ച് ബലാൽസംഗം ചെയ്തതായും മദൻ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ