/indian-express-malayalam/media/media_files/uploads/2021/04/George-Floyd-2.jpg)
മിനിയപോളിസ്: അമേരിക്കയിൽ ആഫ്രിക്കൻ വംശജനായ ജോർജ് ഫ്ലോയിഡിനെ കൊലപ്പെടുത്തിയ കേസിൽ പൊലീസുകാരൻ ഡെറിക് ഷോവിന് കോടതി 22.5 വർഷം തടവുശിക്ഷ വിധിച്ചു. അമേരിക്കയിലെ മിനിയാപോളിസ് കോടതി ജഡ്ജി പീറ്റര്‍ കാഹിലാണ് തടവുശിക്ഷ വിധിച്ചത്.
അധികാര ദുരുപയോഗമാണ് ഒരാളുടെ മരണത്തിനു ഇടയാക്കിയത്, വിധി പ്രഖ്യാപിക്കുന്നത് സഹതാപത്തിന്റെയോ വികാരത്തിന്റെയോ അടിസ്ഥാനത്തിലല്ല. സമൂഹത്തിനു ഒരു സന്ദേശവും നൽകാൻ ഉദ്ദേശിക്കുന്നില്ലെന്നും ജഡ്ജി പറഞ്ഞു. എന്നാൽ ജോർജ് ഫ്ലോയിഡിന്റെ കുടുംബത്തിന്റെ വേദന മനസിലാക്കണമെന്നും, അവരോട് സഹതാപമുണ്ടെന്നും ജഡ്ജി കാഹിൽ പറഞ്ഞു.
കേസിൽ 45 കാരനായ ഷോവിന്‍ കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. കഴിഞ്ഞ വർഷം മേയ് 25നാണ് ഫ്ലോയിഡിന്റെ കൊലപാതകത്തിലേക്ക് നയിച്ച സംഭവം നടന്നത്. വ്യാജരേഖകള്‍ ഉപയോഗിച്ചുവെന്ന് ആരോപിച്ച് ഷോവിന്‍ ഫ്‌ളോയ്ഡിനെ നിലത്തേക്ക് തള്ളിയിട്ട് കാല്‍മുട്ടുകള്‍കൊണ്ട് കഴുത്തില്‍ ശക്തമായി അമർത്തുകയായിരുന്നു.
ഏകദേശം എട്ടുമിനിറ്റിലധികം സമയമാണ് ഷോവിൻ ഫ്ലോയിഡിന്റെ കഴുത്തിൽ അമർത്തിയതെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നു. സംഭവത്തെ തുടർന്ന് അമേരിക്കയിൽ വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾ നടന്നിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.