മുംബൈ: മുംബൈ നഗരത്തിലെ ഘട്കോപ്പറിൽ വിമാനം തകർന്ന് അഞ്ച് പേർ മരിച്ചു. വഴിയാത്രക്കാരൻ ഉൾപ്പടെയാണ് അഞ്ച് പേർ മരിച്ചത്.  ഘാട്കോപ്പറിൽ   നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് മുകളിലേക്ക് വിമാനം തകർന്നുവീഴുകയായിരുന്നുവന്നാണ് ആദ്യ റിപ്പോർട്ട്.  ചാർട്ടേഡ്  വിമാനമാണ് അപകടത്തിൽപ്പെട്ടത്.  അഗ്നിരക്ഷാ സേനയും ആംബുലൻസ് അടക്കമുളള സജ്ജീകരണങ്ങളും സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.

Plane Crash, Mumbai Plane crash, Mumbai chartered Plain Clash, Flight Clash,

മുംബൈയിലെ സർവോദയ ആശുപത്രിക്ക് സമീപത്താണ് വിമാനം തകർന്നുവീണത്.

അപകടം നടന്ന സ്ഥലത്ത് താമസിക്കുന്ന പ്രാപ്‌തി പഡ്നേക്കർ ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറഞ്ഞതിങ്ങനെ. “അവിടെ നിറയെ പുകയും പൊടിയുമാണ്. അങ്ങോട്ടേക്ക് പോകാനോ എന്താണ് സംഭവിക്കുന്നതെന്ന് കാണാനോ സാധിച്ചിരുന്നില്ല. വിമാനം തകർന്നുവീണപ്പോൾ ഇവിടെയടുത്ത് നിന്നിരുന്ന ഒരാൾ അപകടത്തിൽ പെട്ട് മരിച്ചു. ഇദ്ദേഹത്തെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.”

സ്ഥലം എംപി കിരിത് സോമയ്യ സ്ഥലത്ത് എത്തിയിട്ടുണ്ട്. അദ്ദേഹം നൽകിയ വിവരങ്ങൾ പ്രകാരം VT-UPZ, KING AIR C90 എന്ന വിമാനമാണ് അപകടത്തിൽ പെട്ടത്.  ബീച്ച് ക്രാഫ് എയർ സി 90 മോഡൽ വിമാനമാണ് തകർന്ന് വീണത്. 2014 വരെ ഉത്തർപ്രദേശ് സർക്കാരിന്റെ ഉടമസ്ഥതയിലായിരുന്ന ഈ വിമാനം പിന്നീട് യു വൈ ഏവിഷേന് വിൽക്കുകയായിരുന്നു. ദേശീയ ദുരന്ത നിവാരണ സേനയും സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Updating…

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ