ന്യൂഡല്‍ഹി: കുപ്രസിദ്ധ സീരിയല്‍ കില്ലര്‍ ചാള്‍സ് ശോഭരാജിനെ പ്രായം പരിഗണിച്ച് വിട്ടയക്കാന്‍ നേപ്പാള്‍ സുപ്രീം കോടതി ഉത്തരവിട്ടതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. രണ്ട് അമേരിക്കന്‍ വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയ കേസില്‍ 2003 മുതല്‍ 70 പിന്നിട്ട ശോഭരാജ് നേപ്പാളിലെ ജയിലില്‍ കഴിയുകയാണ്.
ജയില്‍ മോചിതനായി 15 ദിവസത്തിനുള്ളില്‍ ഇയാളെ നാട്ടിലേക്ക് തിരികെ അയക്കാനും കോടതി നിര്‍ദേശിച്ചു. താന്‍ ചെയ്തതായി ആരോപിക്കപ്പെടുന്ന കൊലപാതകങ്ങള്‍ക്ക് ശോഭരാജ് ‘ബിക്കിനി കില്ലര്‍’ അല്ലെങ്കില്‍ ‘സര്‍പ്പന്റ്’ എന്ന കുപ്രസിദ്ധ പേരില്‍ അറിയപ്പെട്ടു. ഇയാളുടെ ഇരകള്‍ ബിക്കിനി മാത്രം ധരിച്ച് കാണപ്പെടുന്നതും പൊലീസില്‍ നിന്ന് രക്ഷപ്പെടാനുള്ള ഇയാളുടെ കഴിവും കാരണമാണ് ഈ വിളിപ്പേരുകള്‍ക്ക് കാരണം.
വിനോദസഞ്ചാരികളുടെ കൊലപാതകങ്ങളില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്നു, അവരില്‍ ഭൂരിഭാഗവും ഏഷ്യയിലെ പാശ്ചാത്യ വിനോദസഞ്ചാരികളായിരുന്നു. ഇരകള്‍ക്ക് വിഷം നല്കി കൊല്ലുന്നതും ഇയാളുടെ തിരിയാണ്.1972നും 1976നും ഇടയില്‍ ഇയാള്‍ 15മുതല്‍ 20 പേരെ കൊല ചെയ്തതതായി പറയുന്നു.
1986ല്‍ ഡല്‍ഹിയിലെ തിഹാര്‍ ജയിലില്‍ നിന്നും രക്ഷപ്പെട്ടു. രണ്ട് കൊലപാതകങ്ങളില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയതോടെ 2004-ലാണ് നേപ്പാള്‍ കോടതി ചാള്‍സ് ശോഭരാജിനെ 21 വര്‍ഷത്തെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. അന്നുമുതല്‍ കാഠ്മണ്ഡുവിലെ സെന്‍ട്രല്‍ ജയിലില്‍ 21 വര്‍ഷം തടവ് ശിക്ഷ അനുഭവിക്കുകയാണ്.