/indian-express-malayalam/media/media_files/uploads/2017/05/outBabari-Masjid.jpg)
ന്യൂഡൽഹി: ബാബറി മസ്ജിദ് ധ്വംസന ഗൂഢാലോചന കേസില്‍ മുതിർന്ന ബിജെപി നേതാവ് എല്‍കെ അദ്വാനി അടക്കമുള്ള മുതിര്‍ന്ന ബിജെപി നേതാക്കൾ ഇന്ന് കോടതിയിൽ ഹാജരാകും. ലക്നോ സിബിഐ കോടതിയിലാണ് ഇവർ ഹാജരാകുന്നത്. സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്നാണ് നടപടി. റായ്ബറേലി കോടതിയുടെ പരിഗണനയിലായിരുന്ന കേസ് ലക്നോവിലേക്ക് മാറ്റുകയായിരുന്നു.
അദ്വാനിക്കു പുറമേ മുരളീമനോഹര്‍ ജോഷി, ഉമാഭാരതി തുടങ്ങിയ 13 ബിജെപി നേതാക്കള്‍ ബാബറി മസ്ജിദ് പൊളിക്കാന്‍ ഗൂഢാലോചന നടത്തിയെന്നുന്നാണ് കേസ്. കേസിലെ മറ്റൊരു പ്രതിയായ കല്യാണ്‍സിങ് വിചാരണ നേരിടില്ല. രാജസ്ഥാന്‍ ഗവര്‍ണറായ കല്യാൺ സിങിന് ഭരണഘടനാ പരിരക്ഷയുളളതിനാലാണിത്. ഗവർണർ പദവി വിട്ടതിനു ശേഷം കല്യാൺ സിങ് വിചാരണ നേരിടണം.
Read More: രാമരഥയാത്ര; ശില്‍പിയും സൂത്രധാരനും മോദിയെന്ന് ബിജെപി മന്ത്രി
എൽകെ അദ്വാനി അടക്കമുള്ള പ്രതികളെ ഗൂഢാലോചനക്കുറ്റത്തില്‍ നിന്ന് ഒഴിവാക്കിയ അലഹബാദ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കിക്കൊണ്ട് കേസ് വിചാരണ നടത്തി രണ്ടു വർഷത്തിനുള്ളിൽ വിധി പറയണമെന്ന് സുപ്രീംകോടതി നിർദേശിച്ചിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.