scorecardresearch

കോടതി മുറിയില്‍ ക്യാമറകളെ പല്ലിളിച്ചു കാട്ടി ചിരിച്ച് മുസ്‌ലിം പളളികളില്‍ വെടിയ്‌പ് നടത്തിയ അക്രമി

മേല്‍ചുണ്ട് മുറിഞ്ഞ രീതിയില്‍ കാണപ്പെട്ട പ്രതിയെ രണ്ട് പൊലീസുകാരാണ് കോടതിയിലെത്തിച്ചത്

മേല്‍ചുണ്ട് മുറിഞ്ഞ രീതിയില്‍ കാണപ്പെട്ട പ്രതിയെ രണ്ട് പൊലീസുകാരാണ് കോടതിയിലെത്തിച്ചത്

author-image
WebDesk
New Update
ബ്രണ്ടന്‍ ഹാരിസണ്‍ ടാറന്റ്, new zealand shooting, ന്യൂസിലൻഡ് വെടിവയ്പ്, ie malayalam, ഐഇ മലയാളം

ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലൻഡില്‍ രണ്ട് പളളികളിലുണ്ടായ വെടിവയ്പിന് പിന്നാലെ പ്രതിയായ ബ്രണ്ടന്‍ ഹാരിസണ്‍ ടാറന്റിനെ കോടതിയില്‍ ഹാജരാക്കി. 49 പേരാണ് വെടിവയ്പില്‍ കൊല്ലപ്പെട്ടത്. ഏപ്രില്‍ 5 വരെ പ്രതിയെ റിമാന്റ് ചെയ്തു. ഓസ്ട്രേലിയന്‍ പൗരനായ അക്രമി വെടിവയ്പിന്റെ ദൃശ്യങ്ങള്‍ ഫെയ്സ്ബുക്കില്‍ ലൈവ് സ്ട്രീം ചെയ്തിരുന്നു.

Advertisment

കൈകളില്‍ വിലങ്ങിട്ട് വെളുത്ത ജയില്‍ വസ്ത്രം അണിയിച്ചാണ് പ്രതിയെ ക്രൈസ്റ്റ്ചര്‍ച്ചിലെ വിചാരണ കോടതിയിലെത്തിച്ചത്. രണ്ട് പൊലീസ് ഉദ്യോഗസ്ഥരാണ് ബ്രണ്ടനെ കോടതി മുറിയിലെത്തിച്ചത്. വാദം കേള്‍ക്കുന്നതിനിടെ മാധ്യമ ഫോട്ടോഗ്രാഫര്‍മാര്‍ ചിത്രം പകര്‍ത്തുമ്പോള്‍ അക്രമി പല്ലിളിച്ച് കാണിച്ച് ചിരിക്കുകയായിരുന്നു. കൂടാതെ വെളളക്കാരുടെ അധികാരമുദ്ര കൈ കൊണ്ട് കാണിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.

മേല്‍ചുണ്ട് മുറിഞ്ഞ രീതിയില്‍ കാണപ്പെട്ട പ്രതി വാദത്തിനിടെ ഒരക്ഷരം മിണ്ടാതെ മാധ്യമപ്രവര്‍ത്തകരെ നോക്കി നിന്നു. നേരത്തെ ഒരാളെ കൊലപാതകം ചെയ്ത പ്രതി കൂടിയാണ് ബ്രണ്ടന്‍. എന്നാല്‍ കൊല്ലപ്പെട്ടയാളുടെ പേര് പറയാന്‍ ജഡ്ജി തയ്യാറായില്ല. കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന്റെ മാനസികാവസ്ഥ കണക്കിലെടുത്താണ് ഈ അവസരത്തില്‍ പേര് പറയാത്തതെന്ന് ജഡ്ജി വ്യക്തമാക്കി.

ന്യൂസിലൻഡിന്റെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ അക്രമമാണ് കഴിഞ്ഞ ദിവസം നടന്നത്. വെ​ടി​വ​യ്പി​ല്‍ ര​ണ്ട് ഇ​ന്ത്യ​ക്കാ​രും കൊല്ലപ്പെട്ടു. ഒ​ൻ​പ​ത് ഇ​ന്ത്യ​ക്കാ​രെ കാ​ണാ​താ​യ​താ​യി ന്യൂസിലൻഡിലെ ഇന്ത്യൻ സ്ഥാനപതി അറിയിച്ചു. ആ​ക്ര​മ​ണ​ത്തി​ൽ 49 പേ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. നി​ര​വ​ധി ​പേർ​ക്ക് പ​രു​ക്കേ​റ്റി​ട്ടു​ണ്ട്. ഇ​വ​രി​ൽ പ​ല​രു​ടെ​യും നി​ല ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ള്‍.

Advertisment

അ​ക്ര​മി ഓ​സ്ട്രേ​ലി​യ​ൻ പൗ​ര​നാ​ണെ​ന്ന വി​വ​ര​വും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. ബ്ര​ണ്ട​ൻ ടാ​റ​ന്‍റ് (28) ആ​ണ് ന​ര​നാ​യാ​ട്ടി​ന് പി​ന്നി​ൽ. ഇ​യാ​ളു​ടെ തീ​വ്ര നി​ല​പാ​ടു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന 73 പേ​ജു​ള്ള കു​റി​പ്പും ഇ​തി​നോ​ട​കം പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

Shooting Newzealand

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: