Latest News

‘കാർഷിക നിയമങ്ങൾ പിൻവലിക്കൂ;’ ആദ്യ വാർത്താ സമ്മേളനത്തിൽ കേന്ദ്രസർക്കാരിനോട് പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് ചാന്നി

“ഞാൻ സാധാരണക്കാരുടെയും കർഷകരുടെയും അടിച്ചമർത്തപ്പെട്ട ഏതൊരാളുടെയും പ്രതിനിധിയാണ്. ഞാൻ സമ്പന്നരുടെ പ്രതിനിധിയല്ല,” ചരൺജിത്ത് സിങ് ചാന്നി പറഞ്ഞു

Charanjit Singh Channi, Charanjit Singh Channi address, Charanjit Singh Channi punjab" />
ഫയൽ ഫൊട്ടോ

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ മൂന്ന് പുതിയ കാർഷിക നിയമങ്ങളും പിൻവലിക്കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് ചാന്നി. പഞ്ചാബ് മുഖ്യമന്ത്രിയായി സ്ഥാനമേറ്റ ശേഷം ആദ്യം നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഈ കാര്യം ആവശ്യപ്പെട്ടത്.

“ഞങ്ങൾ പഞ്ചാബിനെ ശക്തിപ്പെടുത്തും. ഇത് കർഷകരുടെ സംസ്ഥാനമാണ്. കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ഞാൻ കേന്ദ്രത്തോട് അഭ്യർത്ഥിക്കുന്നു. ഞാൻ എന്റെ തല വെട്ടിക്കളയാനും തയ്യാറാണ്, എന്നാൽ കർഷകർക്ക് ഒരു ദോഷവും വരുത്താൻ ഞാൻ അനുവദിക്കില്ല, ”അദ്ദേഹം പറഞ്ഞു.

കേന്ദ്രത്തിന്റെ മൂന്ന് വിവാദ കാർഷിക നിയമങ്ങൾക്കെതിരെപഞ്ചാബ്, ഉത്തർപ്രദേശ്, ഹരിയാന എന്നിവിടങ്ങളിലെ കർഷകർ പ്രതിഷേധം തുടരുകയാണ്. കേന്ദ്രവും കർഷക നേതാക്കളും തമ്മിലുള്ള നിരവധി കൂടിക്കാഴ്ചകൾ ഇതിനകം നടന്നു കഴിഞ്ഞു.

തന്നെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തതിന് കോൺഗ്രസിന് ചാന്നി കൃതജ്ഞത അറിയിച്ചു. ഉയർന്ന പദവിയിലേക്ക് ഒരു സാധാരണക്കാരനെ തിരഞ്ഞെടുത്തതിന് പാർട്ടി നേതൃത്വത്തിന് നന്ദി പറയുകയാണെന്ന് അദ്ദേഹം പറഞ്ഞു. പഞ്ചാബിലെ സാധാരണക്കാരുടെ ശബ്ദമായി അദ്ദേഹം മാറുമെന്നും തന്നെ എപ്പോഴും ജനങ്ങൾക്ക് സമീപിക്കാനാവുമെന്നും ചാന്നി പറഞ്ഞു.

Read More: പഞ്ചാബ്: എംപിമാരുടെ എതിർപ്പ്; സുനിൽ ജാഖറിനെ മുഖ്യമന്ത്രിയാക്കാനുള്ള ശ്രമം ഉപേക്ഷിച്ച് ഹൈക്കമാൻഡ്

“പാർട്ടി പരമോന്നതമാണ്. മുഖ്യമന്ത്രി പരമോന്നതനല്ല. കോൺഗ്രസ് ആശയങ്ങൾ പിന്തുടരും. നമ്മൾ എല്ലാവരും ഒറ്റക്കെട്ടായിരിക്കും. ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ ആർക്കും ഞങ്ങളെ വേർപെടുത്താനാകില്ല,” അദ്ദേഹം പറഞ്ഞു.

സർക്കാർ ഓഫീസുകളിലെ അഴിമതി അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തന്റെ മുൻഗാമിയായ അമരീന്ദർ സിംഗിനെക്കുറിച്ച്, മുഖ്യമന്ത്രി എന്ന നിലയിൽ അദ്ദേഹം നല്ല പ്രവർത്തനം കാഴ്ചവച്ചെന്ന് പറഞ്ഞു. “ജല അവകാശങ്ങളുടെ സംരക്ഷകൻ എന്നും അദ്ദേഹം അറിയപ്പെടുന്നു. അദ്ദേഹം ഞങ്ങളുടെ പാർട്ടി നേതാവാണ്, ”അദ്ദേഹം പറഞ്ഞു.

പാർട്ടി ഹൈക്കമാൻഡ് 18 ഇന പരിപാടി നൽകിയിട്ടുണ്ടെന്നും അതിന് തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും വാഗ്ദാനം ചെയ്ത കാര്യങ്ങൾ നിറവേറ്റുമെന്നും ചാന്നി പറഞ്ഞു. “ഞങ്ങൾ സുതാര്യമായ ഒരു സർക്കാർ ഉറപ്പാക്കും,” അദ്ദേഹം കൂട്ടിച്ചേർത്തു.

Read More: കനയ്യ കുമാര്‍ കോണ്‍ഗ്രസില്‍ ചേരില്ല; റിപ്പോര്‍ട്ടുകള്‍ തള്ളി സിപിഐ നേതൃത്വം

“ഞാൻ സാധാരണക്കാരുടെയും കർഷകരുടെയും അടിച്ചമർത്തപ്പെട്ട ഏതൊരാളുടെയും പ്രതിനിധിയാണ്. ഞാൻ സമ്പന്നരുടെ പ്രതിനിധിയല്ല. മണൽ ഖനനത്തിലും മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങളിലും ഏർപ്പെട്ടിരിക്കുന്നവർ എന്റെ അടുത്തേക്ക് വരരുത്. ഞാൻ അവരുടെ പ്രതിനിധിയല്ല, ”ചാന്നി കൂട്ടിച്ചേർത്തു.

പഞ്ചാബിന്റെ മുഖ്യമന്ത്രിയായി ചരൺജിത് സിംഗ് ചാന്നി തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്തു. സംസ്ഥാനത്ത് മുഖ്യമന്ത്രിയാവുന്ന ആദ്യ ദലിത് സമുദായാംഗമാണ് ചാന്നി. സുഖ്ജീന്ദർ സിംഗ് രന്ധാവ, ഒപി സോണി എന്നിവർ ഉപമുഖ്യമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ പഞ്ചാബ് ഗവർണർ ബൻവാരിലാൽ പുരോഹിത് അൻപത്തെട്ടുകാരനായ ചന്നിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Charanjit singh channi punjab cm media address

Next Story
ആശ്വാസമായി രോഗമുക്തി നിരക്ക്; രാജ്യത്ത് 30,256 പേര്‍ക്ക് കോവിഡ്, 295 മരണംcovid19, coronavirus, covid vaccine, supreme Court on covid vaccination, Covid-19, Covid-19 India Second Wave, Supreme Court on vaccination, Supreme Court on Covid vaccines, covi shield, covaxin, sputnic v, Covid news, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com