ന്യൂഡല്‍ഹി: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടി പ്രശംസിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് ജമ്മു കശ്മീരിലെ ജനങ്ങള്‍ക്ക് ഗുണമാകുമെന്ന് അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യദിന സന്ദേശത്തിലായിരുന്നു രാഷ്ട്രപതിയുടെ പ്രതികരണം

”ജമ്മു കശ്മീരിലും ലഡാക്കിലും കൊണ്ടു വന്ന മാറ്റങ്ങള്‍ മേഖലയില്‍ ഒരുപാട് ഗുണമുണ്ടാക്കുമെന്ന് എനിക്കുറപ്പാണ്. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേതിന് സമാനമായ അവകാശങ്ങളും അംഗീകാരങ്ങളും നടപടി അവിടുത്തെ ജനങ്ങള്‍ക്ക് നേടിക്കൊടുക്കും” അദ്ദേഹം പറഞ്ഞു.

Read More: Independence Day 2019 Wishes: സ്വാതന്ത്ര്യദിനം: ആശംസകളും സന്ദേശങ്ങളും

വിദ്യാഭ്യാസത്തിനുള്ള അവകാശം, വിവരാവകാശം, മുത്തലാഖ് നിരോധനം തുടങ്ങിയ അവാകശങ്ങള്‍ കശ്മീര്‍ ജനതയ്ക്കും ഇനി ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കഴിഞ്ഞ പാര്‍ലമെന്റ് സെഷന്‍ വളരെ മികച്ചതും ദൈര്‍ഘ്യമേറിയതുമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

”ചര്‍ച്ചയിലൂടേയും വിവിധ പാര്‍ട്ടികളുടെ സഹകരണത്തോടേയും നിരവധി ബില്ലുകളാണ് ഇത്തവണ പാസാക്കിയത്. വരാനിരിക്കുന്ന അഞ്ച് വര്‍ഷത്തെ കുറിച്ച് എനിക്ക് നല്ല പ്രതീക്ഷകളാണുള്ളത്” അദ്ദേഹം പറഞ്ഞു. ഇന്ന് രാജ്യം സ്വപ്‌നം കാണുന്നത് വേഗത്തിലുള്ള വികസനവും സുതാര്യമായ ഭരണവുമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പൗരനും സര്‍ക്കാരും തമ്മിലുള്ള സഹകരണമാണ് രാഷ്ട്രത്തെ നിര്‍മ്മിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Also Read: ദേശീയ പതാക പ്രൊഫൈല്‍ പിക്ച്ചര്‍ ആക്കിയാല്‍ അകത്താകുമോ? വസ്തുത ഇതാണ്

പ്രാദേശിക റോഡുകള്‍ അവയെ കര്‍ഷകര്‍ വലിയ മാര്‍ക്കറ്റുകളിലേക്ക് എത്താനായി ഉപയോഗിച്ചാല്‍ മാത്രമേ അര്‍ത്ഥവത്താവുകയുള്ളുവെന്നും വ്യവസായ രംഗത്തും വികസനവും തൊഴിലവരസങ്ങളും സാധ്യകമാകണമെന്നും അദ്ദേഹം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook