/indian-express-malayalam/media/media_files/uploads/2023/08/isro.jpg)
Photo: ISRO
ശ്രീഹരിക്കോട്ട: ഇന്ത്യയുടെ മൂന്നാമത്തെ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍ മൂന്ന് ചന്ദ്രന്റെ ഭ്രമണപഥത്തില്‍ പ്രവേശിച്ചതായി ഐഎസ്ആര്‍ഒ (ഇസ്റൊ) അറിയിച്ചു. ലൂണാർ ഓർബിറ്റ് ഇൻസേർഷൻ വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചതായി ഇസ്‌റോ വ്യക്തമാക്കി.
ബെംഗളുരുവിലെ ഐഎസ്ആർഒയുടെ കേന്ദ്രമായ ടെലിമെട്രി, ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്‌വർക്കി (ഇസ്ട്രാക്ക്)ലെ മിഷൻ ഓപ്പറേഷൻസ് കോംപ്ലക്സി (മോക്സ്)ൽ നിന്നാണ് പേടകത്തെ നിയന്ത്രിച്ചത്.
Chandrayaan-3 Mission:
— ISRO (@isro) August 4, 2023
The spacecraft has covered about two-thirds of the distance to the moon.
Lunar Orbit Injection (LOI) set for Aug 5, 2023, around 19:00 Hrs. IST. pic.twitter.com/MhIOE65w3V
ചന്ദ്രയാൻ മൂന്നിന്റെ ലാൻഡർ, വിക്രം, റോവർ, പ്രഗ്യാൻ എന്നിവ ആഗസ്ത് 23-ന് ചന്ദ്രനിൽ ഇറങ്ങാനാണ് സാധ്യത. ലാന്‍ഡിങ് സൈറ്റ് ചന്ദ്രയാൻ രണ്ടിന്റെ ദക്ഷിണ ധ്രുവത്തിനടുത്താണ് എന്നതാണ് ശ്രദ്ധേയം. എല്ലാം കൃത്യമായി സംഭവിച്ചാല്‍ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന് സമീപം സോഫ്റ്റ് ലാൻഡിങ് നടത്തുന്ന ലോകത്തിലെ തന്നെ ആദ്യത്തെ ദൗത്യമായി ചന്ദ്രയാൻ മൂന്ന് മാറും.
എനിക്ക് ചന്ദ്രന്റെ ഗുരുത്വാകര്‍ഷണം അനുഭവപ്പെടുന്നുവെന്ന ചന്ദ്രയാന്‍ മൂന്നിന്റെ സന്ദേശവും ഇസ്റൊ പങ്കുവച്ചിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.